മലപ്പുറം: മലപ്പുറം എടപ്പാളിൽ മകളെ കൊപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കണ്ടനകം സ്വദേശിനി അനിതാകുമാരി (57)യാണ് സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജന (27) യെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.
മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാവിലെ എട്ട് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മകൻ ജോലിയ്ക്ക് പോയ സമയത്തായിരുന്നു സംഭവം. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങി മരിക്കുകയായിരുന്നു.
ഇരുവരേയും വീട്ടിൽ മരിച്ച നിലയിൽ ആണ് കണ്ടെത്തിയത്. അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ വലിയ രീതിയിൽ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
