കോഴിക്കോട്: നടനും മുൻ അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. താരസംഘടനയായ അമ്മയിലെ അംഗത്വ ഫീസിനുപകരം അഡ്‌ജസ്‌റ്റ് ചെയ്യാൻ ആണ് ഇടവേള ബാബു ആവശ്യപ്പെട്ടത് എന്നാണ് ജൂനിയർ ആർടിസ്റ്റ് ജുബിത ആണ്ടി വെളിപ്പെടുത്തിയത്.
'അമ്മയില്‍ അംഗത്വ ഫീസിന് പകരം അഡ്‌ജസ്റ്റ് ചെയ്യാൻ പറഞ്ഞു. രണ്ട് ലക്ഷത്തിനുപകരം അഡ്‌ജസ്‌റ്റ് ചെയ്യാനാണ് പറഞ്ഞത്. അഡ്‌ജസ്റ്റ് ചെയ്താല്‍ രണ്ട് ലക്ഷം വേണ്ട, പകരം അവസരവും കിട്ടുമെന്ന് പറഞ്ഞു. അഡ്‌ജസ്‌റ്റ് ചെയ്‌താല്‍ സിനിമയില്‍ ഉയരുമെന്നും ഉപദേശിച്ചു.
അതുപോലെ തന്നെ ഹരികുമാർ, സുധീഷ് എന്നിവരില്‍ നിന്നും മോശം അനുഭവം ഉണ്ടായി. ഹരികുമാറിന്റെ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ് തൊട്ടടുത്ത ദിവസം വരാൻ പറഞ്ഞു. എന്നാല്‍ ഞാനത് നിരസിച്ചു. ഒരുമിച്ച് യാത്ര ചെയ്യാം, ടൂർ പോകാം എന്നൊക്കെയാണ് സുധീഷ് പറഞ്ഞത്. ഏതൊരു ലൊക്കേഷനില്‍ പോയാലും കുറച്ച് സമയത്തിനുള്ളില്‍ അഡ്‌ജസ്‌റ്റുമെന്റിനെക്കുറിച്ച് പറയും. അഡ്‌ജസ്റ്റ് ചെയ്തുള്ള അവസരങ്ങള്‍ വേണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ അവസരങ്ങള്‍ ഇല്ല എന്നും ജുബിത വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്