ഇന്ത്യയിൽ റേറ്റിങ്ങിൽ തന്നെ ഒന്നാം സ്ഥാനത്തുള്ള റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. മലയാളത്തിൽ താരരാജാവ് മോഹൻലാൽ അവതരകനായിട്ടെത്തുമ്പോൾ മറ്റ് ഭാഷകളിലും സൂപ്പർതാരങ്ങൾ തന്നെയാണ് അവതാരകർ.
ഹിന്ദിയിൽ സൽമാൻ ഖാൻ, തമിഴിൽ കമൽ ഹാസൻ, തെലുങ്കിൽ നാഗാർജുന, തുടങ്ങി ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളാണ് ബിഗ് ബോസിന്റെ അവതാരകരായി എത്തിയിരിക്കുന്നത്. ഇവരെല്ലാവരും അവരുവരുടേതായ താരപദവികൾക്ക് അനുസരിച്ചാണ് ബിഗ് ബോസിലെ പ്രതിഫലം വാങ്ങിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
മലയാളത്തിൽ ആറാം സീസൺ നടന്ന് കൊണ്ടിരിക്കുകയാണിപ്പോൾ. രണ്ട് ആഴ്ചകൾക്കുള്ളിൽ ഗ്രാൻഡ് ഫിനാലെ നടക്കാൻ പോവുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് ബിഗ് ബോസിലെ അവതാരകന്മാരുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നത്.
ഡെക്കാൻ ക്രോണിക്കിൾ പുറത്ത് വിട്ട റിപ്പോർട്ടിലാണ് വിവിധ ഭാഷകളിലെ ബിഗ് ബോസ് അവതാരകർ ഭീമമായ തുകയ്ക്കാണ് ഈ ഷോ അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയിൽ ഏറ്റവുമധികം തരംഗമാവാറുള്ളത് ഹിന്ദി ബിഗ് ബോസ് ഷോയാണ്. സൽമാൻ ഖാൻ അവതരകനായിട്ടെത്തുന്ന ഷോ തുടങ്ങിയിട്ട് പതിനേഴ് വർഷമായി. ഈ വർഷം പതിനേഴാമത്തെ സീസണാണ് അവസാനിച്ചത്. വൈകാതെ പതിനെട്ട് തുടങ്ങിയേക്കും. മാത്രമല്ല ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അവതാരകനും സൽമാൻ ഖാനാണ്. ഒരുപാട് വർഷങ്ങളായി സൽമാൻ തന്നെയാണ് ഇതിന്റെ അവതാരകൻ.
പതിനാറാമത്തെ സീസണിൽ ഒരു എപ്പിസോഡിന് 43 കോടിയാണ് നടൻ പ്രതിഫലമായി വാങ്ങിയത്. കൂടാതെ ബിഗ് ബോസിലെ ഏറ്റവും ജനപ്രീതി നേടിയ അവതാരകനും സൽമാൻ ഖാൻ ആണ്. ആദ്യകാലങ്ങളിൽ 12 കോടിയാണ് ആഴ്ചയിലെ രണ്ട് എപ്പിസോഡുകൾക്കായി സൽമാൻ വാങ്ങിച്ചിരുന്നത്. അവിടുന്ന് ഒരു എപ്പിസോഡിന് 25 കോടി എന്ന നിലയിലേക്ക് പ്രതിഫലം വർദ്ധിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്.
2013 ലാണ് കന്നഡയിൽ ബിഗ് ബോസ് ആരംഭിക്കുന്നത്. നിലവിൽ 11 സീസണുകളിലെത്തി നിൽക്കുന്ന ഷോയുടെ അവതാരകൻ സുദീപ് സഞ്ജീവാണ്. അഞ്ച് വർഷത്തേക്ക് മൊത്തം 20 കോടി രൂപ ആയിരുന്നു താരത്തിന്റെ പ്രതിഫലം. പിന്നീട് പ്രതിഫലത്തിൽ വർദ്ധനവ് വന്നെന്നും റിപ്പോർട്ടുകളുണ്ട്.
ഉലകനായകൻ കമൽ ഹാസനാണ് തമിഴ് ബിഗ് ബോസിന്റെ തുടക്കം മുതലുള്ള അവതാരകൻ. 130 കോടി രൂപയ്ക്കാണ് നടൻ കരാറിൽ ഒപ്പിട്ടതെന്നാണ് വിവരം. ഏഴ് സീസണുകളാണ് ഇതുവരെ തമിഴിൽ നടന്നത്. ഏറ്റവുമൊടുവിൽ ജനുവരിയിലാണ് തമിഴിലെ ഏഴാം സീസൺ അവസാനിച്ചത്.
മറാത്തിയിൽ മഹേഷ് മഞ്ജരേക്കർ ആണ് അവതാരകൻ. സീസൺ മൂന്നിൽ ഒരു എപ്പിസോഡിനായി 25 ലക്ഷം രൂപ ഇദ്ദേഹം വാങ്ങിയിരുന്നു. മുഴുവൻ സീസണിലുമായി 3.5 കോടി രൂപയാണ് അദ്ദേഹത്തിന്റെ പ്രതിഫലം.
2018 ലാണ് മലയാളത്തിലേക്ക് ആദ്യമായി ബിഗ് ബോസ് വരുന്നത്. അന്ന് മുതൽ മോഹൻലാൽ തന്നെയാണ് അവതാരകൻ. ഷോ പ്രീമിയർ ചെയ്തപ്പോൾ മുഴുവൻ സീസണിലുമായി മോഹൻലാലിന്റെ പ്രതിഫലം 12 കോടി രൂപയാണ്. സമീപകാല സീസണുകളിൽ അദ്ദേഹം എത്ര വാങ്ങിക്കുന്നുണ്ട് എന്നത് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ഒരു എപ്പിസോഡിന് 70 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്