1.32 കോടി സ്റ്റാമ്പ് ഡ്യൂട്ടി! സല്‍മാന്‍ ഖാന്റെ സഹോദരി മുംബൈയിലെ വീട് വിറ്റു 

OCTOBER 22, 2024, 11:05 AM

ബോളിവുഡ് താരം സല്‍മാന്റെ സഹോദരി അര്‍പ്പിത ശര്‍മ കഴിഞ്ഞ ദിവസം മുംബൈയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മുംബൈ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വില കുതിച്ചുയരുന്നതിനിടയിലാണ് അര്‍പ്പിതയും ഭര്‍ത്താവ് ആയുഷ് ശര്‍മയും അപ്പാര്‍ട്ട്‌മെന്റ് നല്ല വിലയ്ക്ക് വിറ്റത്.

മുംബൈയിലെ ഖാര്‍ റോഡ് ഏരിയയില്‍ സത്ഗുരു ഡെവലപ്പേഴ്സ് നിര്‍മിച്ച കെട്ടിടത്തിലാണ് ഈ പ്രോപ്പര്‍ട്ടി സ്ഥിതി ചെയ്യുന്നത്. 2,500 ചതുരശ്ര അടിയാണ് അപ്പാര്‍ട്ട്മെന്റിന്റെ വലിപ്പം. ഇതിന് 1,600 ചതുരശ്ര അടി ടെറസുമുണ്ട്. ഒപ്പം ഒന്‍പത് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകളും ഉപയോഗിക്കാനാകും.

കെട്ടിടത്തില്‍ മൂന്ന് കിടപ്പുമുറികളുള്ളതും നാല് കിടപ്പുമുറികളുള്ളതുമായ അപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്. എന്നാല്‍ അര്‍പ്പിതയുടെ അപ്പാര്‍ട്ട്‌മെന്റില്‍ എത്ര കിടപ്പുമുറികളുണ്ടെന്ന് വ്യക്തമല്ല. 2017-ല്‍ 18 കോടി രൂപയ്ക്കാണ് അര്‍പ്പിതയും ഭര്‍ത്താവ് ആയുഷും ഈ അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 22 കോടി രൂപയ്ക്കാണ് ഇരുവരും ഇത് വിറ്റത്. ശിവായ സിനിവൈസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് വസ്തു വാങ്ങിയത്.

ഒക്ടോബര്‍ പത്തിനാണ് വസ്തു ഇടപാട് രജിസ്റ്റര്‍ ചെയ്തതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടപാടിന് 1.32 കോടി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ചാര്‍ജായ 30,000 രൂപയും നല്‍കിയതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

കാര്‍ട്ടര്‍ റോഡ്, പാലി ഹില്‍ തുടങ്ങിയ ബാന്ദ്രയിലെ പ്രശസ്തമായ പ്രദേശങ്ങള്‍ക്ക് വളരെ അടുത്താണ് പ്രോപ്പര്‍ട്ടി. നിരവധി പ്രശസ്തരായ സെലിബ്രിറ്റികളും ഈ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ട്. സല്‍മാന്‍ ഖാനും മുഴുവന്‍ കുടുംബവും ബാന്ദ്രയ്ക്ക് സമീപമാണ് താമസിക്കുന്നത്. ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ പ്രമുഖരും ഇതിനടുത്താണ് താമസിക്കുന്നത്.

അനാഥയായ അര്‍പ്പിതയെ സല്‍മാന്റെ കുടുംബം ദത്തെടുക്കുകയായിരുന്നു. സല്‍മാനും സഹോദരങ്ങളായ അര്‍ബാസിനും സൊഹൈലിനും അല്‍വിറയ്ക്കുമൊപ്പം അര്‍പ്പിതയും അവരുടെ കുടുംബത്തില്‍ തന്നെയാണ് വളര്‍ന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam