നടി അഹാനയുടെ സിനിമ നാൻസി റാണിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷനുമായി സഹകരിക്കാതിരുന്നതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയായി അഹാന കൃഷ്ണ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
പ്രൊമോഷൻ പരിപാടിയുടെ ആദ്യഘട്ടമെന്നോണം താരങ്ങൾ അണിനിരന്ന പ്രസ് മീറ്റിൽ അഹാന പങ്കെടുക്കാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾ വന്നതോടെയാണ് വിവാദങ്ങൾ തല പൊങ്ങിയത്.
താൻ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിന്റെ ഭാഗമായി വരാതിരിക്കണമെങ്കിൽ അത്രമാത്രം മാനസികമായി പീഡനം നേരിട്ടതുകൊണ്ടാണെന്ന് അഹാന പറഞ്ഞത്. ഇതു വിവരച്ച് നീണ്ട ഒരു കുറിപ്പ് അഹാന സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ അഹാനയ്ക്ക് മറുപടി നൽകുകയാണ് നാൻസി റാണിയുടെ സംവിധായകൻ അന്തരിച്ച ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന.
"പ്രശസ്തി എന്നത് ശക്തമായ ഒന്നാണ്, പക്ഷെ എനിക്ക് അതില്ല. എനിക്ക് നേരെ ഉയരുന്ന പല ചോദ്യങ്ങൾക്കും ഉത്തരം സിനിമ നൽകുമെന്നാണ് വിശ്വസിക്കുന്നത്. അതുവരെ എല്ലാം അഭിപ്രായങ്ങൾ മാത്രമാണ്. സമയം ഇതിനുള്ള വ്യക്തത കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു. നാൻസി റാണി എന്നത് ഒരു കൂട്ടായ പ്രയത്നമാണ്. പലരുടെയും പ്രാർത്ഥനയിലും കഠിനാധ്വാനത്തിൽ നിർമ്മിച്ചതാണ്. അതിന്റെ ഭാഗമായി നിന്ന എല്ലാവരോടും നന്ദി മാത്രം",
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്