പത്തനംതിട്ട: ഭാര്യയ്ക്ക് പിറന്നാൾ ആശംസകളുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ രാഷ്ട്രീയ ജീവിത തിരക്കുകളിലും കുടുംബ ജീവിതത്തിലും നിഴലായി കൂടെ നിൽക്കുന്ന സഹധർമ്മിണി അനിതക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇങ്ങനെ
അനിതയുടെ പിറന്നാളാണ്.
പാർട്ടിയാഫീസുകളിലും യാത്രകളിലുമായി കുടുങ്ങിപ്പോയ ഒരു ജീവിതത്തിലേക്കു മുപ്പത്തിയെട്ടു വർഷം മുമ്പ് കയറി വന്ന് അടുക്കും ചിട്ടയും ഉണ്ടാക്കിയ ഒരാളാണ്.
തിരക്കുകളിൽ നിന്നു പിടിച്ചെടുത്ത് ഒരു ജീവിതമുണ്ടാക്കി അതിന്റെ നെടുംതൂണായി. രണ്ടു മക്കളെ വളർത്തലും അവരുടെ പഠിത്തക്കാര്യവും ഒക്കെ ഒറ്റയ്ക്കു നടത്തി. ജീവിതത്തിലെ ഓരോ ഘട്ടത്തിലും കൈപിടിച്ച് ഒപ്പം നിന്നു എന്നു പറയുമ്പോൾ ക്‌ളീഷേ ആണെങ്കിലും അതാണ് സത്യം.
അനിതയ്ക്കു വേണ്ടപ്പോഴെല്ലാം ഒപ്പമുണ്ടാകാൻ കഴിഞ്ഞോ എന്നു ചോദിച്ചാൽ ഇല്ലെന്നാണുത്തരം. പക്ഷേ അത്തരം ഇല്ലായ്മകളിൽ പരാതിപ്പെട്ടിയാകാതെ ഉറച്ച പിന്തുണയുമായി കൂടെയുണ്ടാകവുക എന്നതും ഒരു സുകൃതമാണ്.
പുരുഷന്മാർ പകച്ചു പോകുന്നിടത്തും പതറാതെ നിൽക്കാൻ കഴിവുള്ളവരാണ് സ്ത്രീകൾ. ആ ശക്തി എന്നും എനിക്ക് അനുഗ്രഹമായിട്ടേ ഉള്ളൂ.
പ്രിയപ്പെട്ടവൾക്കു പിറന്നാൾ ആശംസകൾ…
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്