കൊച്ചിയിൽ നിന്നും താമസം മാറ്റി നടൻ ബാല

NOVEMBER 18, 2024, 6:35 AM

 കൊച്ചിയിൽ നിന്നും താമസം മാറിയെന്ന് നടൻ ബാല. താൻ ചെയ്യുന്ന നന്മകൾ ഇനിയും തുടരുമെന്നും തൽക്കാലത്തേക്ക് മറ്റൊരിടത്തേക്ക് പോകുകയാണെന്നും ബാല പറഞ്ഞു. 

 എല്ലാവർക്കും നന്ദി!!!

ഞാൻ ചെയ്ത നന്മകൾ ഞാൻ തുടരുക തന്നെ ചെയ്യും!! എന്നാൽ കൊച്ചിയിൽ ഞാനിനി ഇല്ല!!

vachakam
vachakam
vachakam

ഇത്രയും കാലം ഒരു കുടുംബം പോലെ നമ്മൾ കൊച്ചിയിൽ ഉണ്ടായിരുന്നു, ഇന്ന് ഞാൻ നിങ്ങളെ വിട്ട്, കൊച്ചി വിട്ട് വന്നിരിക്കാണ് ,ഒരുപാട് ദൂരെക്ക് ഒന്നും അല്ല!! എന്നിരുന്നാലും എന്നെ സ്നേഹിച്ച ഏവരോടും പറയാതെ വരുന്നത് എങ്ങിനെ.. എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും കടപ്പാടും അറിയിക്കുകയാണ്!!

 പ്രിയരേ എന്നെ സ്നേഹിച്ച പോലെ തന്നെ നിങ്ങൾ എന്റെ കോകിലയെയും സ്നേഹിക്കണം....എന്റെ കുടുംബത്തിന് വേണ്ടി എന്റെ ആരോഗ്യത്തിന് വേണ്ടി മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു. ആരോടും എനിക്ക് പരിഭവമില്ല ഈവരും സന്തോഷമായി ഇരിക്കട്ടെ!!

എന്ന് നിങ്ങളുടെ സ്വന്തം 

vachakam
vachakam
vachakam

ബാല..എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത്.  

 ഒക്ടോബർ 23ന് ആയിരുന്നു ബാലയുടേയും കോകിലയുടെയും വിവാഹം. കുട്ടിക്കാലം മുതൽ ബാലയെ തനിക്ക് വളരെ ഇഷ്ടമായിരുന്നുവെന്നും നടനെ കുറിച്ച് ഡയറി വരെ എഴുതിയിട്ടുണ്ടെന്നും കോകില പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.  


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam