റായ്ബറേലിയോ വയനാടോ ? തിങ്കളാഴ്ച ചിത്രം വ്യക്തമാകും

JUNE 16, 2024, 8:41 AM

രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും ഉജ്വല വിജയം നേടിയതോടെ രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന് തിങ്കളാഴ്ചയോടെ വ്യക്തമാകും.

റായ്ബറേലിയോ വയനാടോ എന്ന ചോദ്യത്തിന് രാഹുല്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ല. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്.

റായ്ബറേലി നിലനിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നത്. പക്ഷെ പ്രതിസന്ധി ഘട്ടത്തില്‍ വയനാട് ആണ് രാഹുലിന് തുണയായത്.

vachakam
vachakam
vachakam

ഫലം വന്ന് 14 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്നുണ്ട്. അതിനാല്‍ ചൊവ്വാഴ്ചയ്ക്കുള്ളില്‍ രാഹുല്‍ ഉത്തരം നല്‍കണം.

വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ പ്രിയങ്ക എത്തുമോ എന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ ഉറ്റുനോക്കുന്നത്. അതേസമയം പ്രതിപക്ഷ നേതാവ് ആരെന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പ്രതിപക്ഷ നേതാവാകാന്‍ രാഹുലിന് മേല്‍ സമ്മര്‍ദം ശക്തമാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam