ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച്‌ അധീര്‍ രഞ്ജന്‍ ചൗധരി

JUNE 21, 2024, 7:12 PM

കൊല്‍ക്കത്ത: അധീര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പാര്‍ട്ടിക്കേറ്റ തിരിച്ചടി അവലോകനം ചെയ്യാനായി വിളിച്ച യോഗത്തിന് ശേഷമാണ് അദ്ദേഹം രാജിവച്ചത്.

അധീര്‍ രഞ്ജന്‍ രാജിവച്ചെങ്കിലും പാര്‍ട്ടി രാജി സ്വീകരിച്ചിട്ടില്ല. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. രാജിക്ക് ശേഷവും അധീര്‍ രഞ്ജന്‍ ഖാര്‍ഗെയെ ലക്ഷ്യം വെച്ച്‌ സംസാരിച്ചിരുന്നു.

vachakam
vachakam
vachakam

"മല്ലികാര്‍ജന്‍ ഖാര്‍ഗെ ദേശീയ അധ്യക്ഷനായ ശേഷം സംസ്ഥാന അധ്യക്ഷന്‍ ഇല്ലായിരുന്നു. ഇപ്പോള്‍ ഒരു മുഴുവന്‍ സമയം അധ്യക്ഷനെ നിയമിക്കുമ്ബോള്‍ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും'-അധീര്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam