തൃശൂർ: പാർലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെതിരെ തൃശൂർ മേയർ എം.കെ വർഗീസ് പ്രവർത്തിച്ചെന്ന ആരോപണവുമായി സി.പി.ഐ നേതാവ് വി.എസ്.സുനില്‍ കുമാർ. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തെ മേയറുടെ പ്രവൃത്തികള്‍ സംശയാസ്പദമാണ് എന്നും ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നും ഈ നിലപാട് തുടർന്നാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തിരിച്ചടി ഉണ്ടാകുമെന്നും സുനില്‍കുമാർ വ്യക്തമാക്കി.
'ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൻ്റെ വിജയത്തിനായി ഒരു കാര്യവും മേയർ ചെയ്തിട്ടില്ല. താൻ ചെയ്ത വികസന പ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ മടി കാണിക്കുകയും ബി.ജെ.പി സ്ഥാനാർഥി ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ അദ്ദേഹം വാചാലനാവുകയും ചെയ്തു' എന്നാണ് സുനില്‍ കുമാർ പറഞ്ഞത്.
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് എം.പിയാവാൻ സുരേഷ് ഗോപി യോഗ്യനാണെന്ന തരത്തിലുള്ള പ്രസ്താവന എം.കെ വർഗീസ് നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനില്‍കുമാർ പരാജയപ്പെട്ടിരുന്നു. തുടർന്ന് മേയർക്കെതിരെ സി.പി.ഐ പരസ്യമായി രംഗത്ത് വന്നിരുന്നു.
എന്നാൽ താൻ ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം അഭ്യൂഹം മാത്രമെന്ന് പറഞ്ഞ് നേരത്തെ തൃശൂർ മേയർ എം.കെ വർഗീസ് രംഗത്ത് വന്നിരുന്നു. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്