തിരുവനന്തപുരം: എങ്ങനെയും മൂന്നാമതും അധികാരത്തിലേറുക എന്ന ഒറ്റ ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് ഇടതുപക്ഷം. നേമത്ത് എൽഡിഎഫിനായി ആരിറങ്ങുമെന്ന ചർച്ചയ്ക്കിടെ മന്ത്രി വി. ശിവൻകുട്ടി വീണ്ടും സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന.
നേമം സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ ആശങ്ക അറിയാൻ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മന്ത്രി നേരിട്ടെത്തി.
ബാങ്കിലെ ക്രമക്കേട് തുറന്ന് സമ്മതിച്ച മന്ത്രി നിക്ഷേപകർക്ക് ഒപ്പമാണെന്ന് ആവർത്തിച്ച്, പ്രാദേശിക സിപിഎം നേതാക്കളെയും കൂട്ടിയുള്ള ഇടപെടൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമെന്നാണ് വിലയിരുത്തൽ.
ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് നിരന്തരം പറയുന്ന സിപിഎമ്മിന് നേമം നിലനിർത്തുക പ്രധാനമാണ്. അങ്ങനെയാവുമ്പോൾ സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി.ശിവൻകുട്ടിയെ തന്നെ മൽസരരംഗത്ത് ഇറക്കണമെന്നാണ് പൊതുവികാരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
