സ്മൃതി ഇറാനിക്കെതിരെ മോശം ഭാഷ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് രാഹുല്‍ ഗാന്ധി

JULY 12, 2024, 6:27 PM

ന്യൂഡെല്‍ഹി: മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെ അപമാനകരമായ ഭാഷ ഉപയോഗിക്കുന്നതില്‍ നിന്നും മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രവര്‍ത്തകരോടും ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു. ജീവിതത്തില്‍ ജയവും തോല്‍വിയും സംഭവിക്കും എന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 

''ആളുകളെ അപമാനിക്കുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല,'' റായ്ബറേലി എംപി കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ 4 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കേന്ദ്ര മന്ത്രിയായിരുന്ന സ്മൃതി ഇറാനി, അമേഠി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കിഷോരി ലാല്‍ ശര്‍മ്മയോട് 1.65 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. 2014 ല്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തിയാണ് സ്മൃതി ഇറാനി ലോക്‌സഭാംഗമായിരുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം സ്മൃതി ഇറാനി സാമൂഹ്യ മാധ്യമങ്ങളിലൂടെ വന്‍തോതില്‍ പരിഹസിക്കപ്പെട്ടിരുന്നു. 

vachakam
vachakam
vachakam

പരാജയപ്പെട്ടെങ്കിലും സ്മൃതി അമേഠി വിട്ടിട്ടില്ല. തുടര്‍ന്നും അമേഠിയിലെ ജനങ്ങളെ സേവിക്കുമെന്നാണ് ബിജെപി വനിതാ നേതാവ് വ്യക്തമാക്കിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam