'ജനകീയ പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ മോദി കടലിനടിയില്‍ പോയി പൂജ നടത്തുന്നു'; പരിഹസിച്ച്‌ രാഹുല്‍

APRIL 15, 2024, 6:24 PM

കടലിനടിയിൽ ശ്രീകൃഷ്ണൻ്റെ ജന്മസ്ഥലമായ ദ്വാരകയുടെ അവശിഷ്ടങ്ങളിൽ പൂജ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

വിലക്കയറ്റം,  തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി കടലിനടിയില്‍ പോയി പൂജ നടത്തുകയാണെന്നും അവിടെ ഒരു ക്ഷേത്രംപോലും ഇല്ലെന്നും രാഹുല്‍ പരിഹസിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ ഒരു റാലിയില്‍ പങ്കെടുക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഫെബ്രുവരി ആദ്യമാണ് ഗുജറാത്ത് തീരത്ത് നിന്ന് അകലെ അറബികടലിന്റെ അടിത്തട്ടില്‍ പുരാതന നഗരമായ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ എന്ന് വിശ്വസിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രി പൂജ നടത്തിയത്.

vachakam
vachakam
vachakam

പ്രധാനമന്ത്രിക്ക് നൽകുന്ന മാധ്യമ കവറേജിൽ രാജ്യത്തെ സുപ്രധാന വിഷയങ്ങൾ അവഗണിക്കപ്പെടുന്നുവെന്നും രാഹുൽ പറഞ്ഞു. "കർഷകരുടെ പ്രശ്നങ്ങളും പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഗ്‌നിവീർമാരും ഇന്ന് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്. പക്ഷേ ടിവി ചാനലുകളിൽ, ഈ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച നിങ്ങൾ ഒരിക്കലും കാണില്ല.

പകരം, ടിവി ചാനലുകൾ 24 മണിക്കൂറും മോദിജിയെ കാണിക്കുന്നു. ചില സമയങ്ങളിൽ അദ്ദേഹം പൂജ നടത്താൻ കടലിനടിയിൽ പോകും. ടിവി ക്യാമറ അദ്ദേഹത്തോടൊപ്പം പോകും. ​​തുടർന്ന് അദ്ദേഹം ജലവിമാനത്തിൽ പറക്കുന്നു."പിന്നെ അദ്ദേഹം ചൈന അതിർത്തിയിൽ പോകും. ​​മാധ്യമങ്ങൾ അദ്ദേഹത്തെ പിന്തുടരും -രാഹുല്‍ പരിഹസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam