ചൈന തങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു; ആരോപണവുമായി ഫിലിപ്പീന്‍സ്

DECEMBER 9, 2023, 7:32 PM

മനില: ചൈന തങ്ങളുടെ ബോട്ടുകള്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചെന്ന് ഫിലിപ്പീന്‍സ്. ചൈനയുടെ നടപടികളെ ഫിലിപ്പീന്‍സ് വിശേിപ്പിച്ചത് നിയമവിരുദ്ധവും ആക്രമണാത്മകവുമായ പ്രവര്‍ത്തി എന്നാണ്. ചൈനയും ഫിലിപ്പൈന്‍സും മറ്റ് രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ കേന്ദ്രമാണ് ദക്ഷിണ ചൈനാ കടല്‍.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഫ്‌ലാഷ് പോയിന്റായ സ്‌കാര്‍ബറോ ഷോളിന് സമീപമാണ് സംഭവം. 2012-ല്‍ ബീജിംഗ് ഷോള്‍ പിടിച്ചെടുത്തിരുന്നു. അതിനുശേഷം ചൈനീസ് ബോട്ടുകള്‍ ഫിലിപ്പീന്‍സ് മത്സ്യത്തൊഴിലാളികളെ ഉപദ്രവിക്കുക പതിവാണ്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ധനവും ഭക്ഷണസാധനങ്ങളും എത്തിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ കപ്പലുകളെ തടസ്സപ്പെടുത്താന്‍ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ജലപീരങ്കികള്‍ ഉപയോഗിച്ചു എന്ന് വെസ്റ്റ് ഫിലിപ്പൈന്‍ കടലിനായുള്ള ദേശീയ ടാസ്‌ക് ഫോഴ്സ് പറഞ്ഞു. നിയമവിരുദ്ധവും ആക്രമണാത്മകവുമായ നടപടികളെ ശക്തമായി അപലപിക്കുന്നു എന്ന് ഏജന്‍സി അറിയിച്ചു.

കടലിലേക്ക് നുഴഞ്ഞുകയറിയ കപ്പലുകളുടെ പ്രവര്‍ത്തിയെ നിയന്ത്രണ നടപടികള്‍ എന്നാണ് വിളിച്ചതെന്ന് ബെയ്ജിങ് പറഞ്ഞു. ്അതേസമയം ദക്ഷിണ ചൈനാ കടലിലെ ഫിലിപ്പീന്‍സിന്റെ ഏറ്റവും വലിയ അധിനിവേശ ദ്വീപായ തിറ്റു ദ്വീപിലെ ആളുകള്‍ക്ക് സമ്മാനങ്ങളും മറ്റ് വിഭവങ്ങളും വിതരണം ചെയ്യുന്നതിനായി ഞായറാഴ്ച, ഫിലിപ്പീന്‍സ് ഏകദേശം 40 ബോട്ടുകളുടെ ക്രിസ്മസ് വാഹനവ്യൂഹം അയയ്ക്കാന്‍ പദ്ധതിയിടുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam