അങ്ങനെ ഓടിപ്പോകുന്നയാളല്ല! രാജി തീരുമാനം പിന്‍വലിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ്

JUNE 8, 2024, 6:21 PM

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി സന്നദ്ധത അറിയിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തീരുമാനം പിന്‍വലിച്ചു. തന്റെ സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

നിര്‍ണായകമായ ബിജെപി യോഗത്തിന് ശേഷം പാര്‍ട്ടി എംഎല്‍എമാര്‍ അദ്ദേഹത്തില്‍ വിശ്വാസം അര്‍പ്പിക്കുന്ന പ്രമേയം പാസാക്കി. 

''ഞാന്‍ ഓടിപ്പോകുന്ന ആളല്ല. ഞാന്‍ തിരിച്ചടിക്കും....എല്ലാ ഭാഗത്തുനിന്നും പാര്‍ശ്വവല്‍ക്കരിക്കുമ്പോള്‍ നമുക്ക് ശക്തിയോടെ വീണ്ടും ഉയരാം...ഇതാണ് ഛത്രപതി ശിവാജി മഹാരാജില്‍ നിന്ന് നമ്മള്‍ പഠിക്കുന്നത്. ഡെല്‍ഹിയില്‍ അമിത് ഷായെ ഞാന്‍ കണ്ടു, അദ്ദേഹം എന്നോട് തുടരാന്‍ ആവശ്യപ്പെട്ടു, ഞാന്‍ അങ്ങനെ ചെയ്യും, ''ബിജെപി നേതാവ് പറഞ്ഞു. 

vachakam
vachakam
vachakam

'ഞങ്ങള്‍ക്ക് ഒരു തന്ത്രമുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഞാന്‍ ഇതിനകം തന്നെ ജോലി ആരംഭിച്ചിട്ടുണ്ട്,' ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. 

മഹാരാഷ്ട്രയിലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രകടനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബുധനാഴ്ച ഫഡ്നാവിസ് ഏറ്റെടുത്തിരുന്നു. സംസ്ഥാനത്ത് കേവലം 9 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാനായത്.

ഭരണഘടന മാറ്റാന്‍ ബിജെപി പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങള്‍ മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തെ ദോഷകരമായി ബാധിച്ചതായി ഫഡ്നാവിസ് പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam