ചണ്ഡീഗഡ്: നയാബ് സിംഗ് സെയ്‌നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയാകും, മുതിർന്ന ബിജെപി നേതാവ് മനോഹർ ലാൽ ഖട്ടറും മുഴുവൻ മന്ത്രിസഭയും രാജിവച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്.
ഒബിസി സമുദായത്തിൽ സ്വാധീനമുള്ള വ്യക്തിയായ നയാബ് സെയ്‌നി, ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ സെയ്‌നി, ഇന്നു വൈകിട്ട് 5ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ബിജെപി– ജെജെപി സഖ്യം പിളർന്നതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ചതിനു പിന്നാലെയാണ് പുതിയ സർക്കാർ അധികാരമേൽക്കുന്നത്.
സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്. 90 അംഗ ഹരിയാന നിയമസഭയിൽ 46 എംഎൽഎമാരാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്.
41 എംഎൽഎമാരുള്ള ബിജെപി, പത്ത് എംഎൽഎമാരുള്ള ജെജെപിയുടെ പിന്തുണയോടെയാണ് ഭരിച്ചിരുന്നത്. ഇപ്പോൾ ഏഴു സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയെന്നാണ് സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്