തിരുവല്ല: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനതാദള്‍ (എസ്) കേരള ഘടകം പുതിയ പാര്‍ട്ടി രൂപീകരിച്ചു. ദേശിയ ഘടകം എന്‍ഡിഎ ഘടകക്ഷിയായതോടെയാണ് കേരളഘടകത്തിന്‍റെ തീരുമാനം.
രണ്ട് എംഎല്‍എമാരാണ് ജെഡിഎസിന് കേരളത്തിലുള്ളത്. തിരുവല്ലയില്‍ നിന്നുള്ള മാത്യു ടി തോമസും ചിറ്റൂരില്‍ നിന്നുള്ള മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും.
2024 ലോകസ്ഭാ തിരഞ്ഞെടുപ്പോടെയാണ് ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകുന്നത്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും ജയിച്ച എച്ച്ഡി കുമാരസ്വാമി മോദി മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായി.
ഇതോടെ ബിജെപി സഖ്യത്തിലുള്ള ജെഡിഎസ് ഇടതുമുന്നണിയിലും ഇടതുസർക്കാരിലും അംഗമാണെന്ന പ്രതിപക്ഷ വിമർശനം ജെഡിഎസ് കേൾക്കേണ്ടിവന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
