ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ മണ്ടത്തരം മൂലമാണ് പാക് അധീന കശ്മീര്‍ (പിഒകെ) നിലവില്‍ വന്നതെന്ന കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇന്ത്യന്‍ സൈന്യം വിജയം നേടുന്നതിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നെഹ്റു തീരുമാനിച്ചുവെന്ന ഷായുടെ വാദത്തോട് പ്രതികരിച്ച കോണ്‍ഗ്രസ്, ഇരു സൈന്യങ്ങളും തമ്മിലുള്ള യുദ്ധം സ്തംഭനാവസ്ഥയിലായതിനാല്‍ വെടിനിര്‍ത്തല്‍ അനിവാര്യമായിരുന്നെന്ന് ചൂണ്ടിക്കാട്ടി. അന്നത്തെ സൈനിക മേധാവിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വെടിവയ്പ്പ് നിര്‍ത്താന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു.
'ആഭ്യന്തര മന്ത്രിയുടെ വിവരങ്ങളുടെ ഉറവിടം എന്താണെന്ന് എനിക്കറിയില്ല, എന്നാല്‍ ചരിത്രപരമായി പറഞ്ഞാല്‍, അന്നത്തെ ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ റോയ് ബുച്ചര്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് സൈനിക ഉപദേശം നല്‍കിയിരുന്നു. സ്തംഭനാവസ്ഥയിലായതിനാല്‍ വെടിനിര്‍ത്തല്‍ അനിവാര്യമായിരുന്നു. നെഹ്‌റു ഒറ്റയ്ക്ക് എടുത്തതല്ല, അത് ക്യാബിനറ്റ് തീരുമാനമായിരുന്നു,' കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു.
നെഹ്റു ബുദ്ധിപൂര്‍വം നീങ്ങിയതിനാലാണ് ഇന്ത്യയ്ക്ക് ശ്രീനഗര്‍ നഷ്ടപ്പെടാതിരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു.
'ജവഹര്‍ലാല്‍ നെഹ്റുവിനെ അധിക്ഷേപിക്കുകയും തെറ്റായ വസ്തുതകള്‍ പറയുകയും ചെയ്യുന്നത് ബിജെപിയുടെ ശീലമായി മാറിയിരിക്കുന്നു.. ജവഹര്‍ലാല്‍ നെഹ്റു ഉത്തരം പറയാന്‍ ഇവിടെയില്ലാത്തതിനാല്‍ നിങ്ങള്‍ക്ക് ഇന്ന് കാര്യങ്ങള്‍ പറയാം. ജവഹര്‍ലാല്‍ നെഹ്റു തന്റെ ബുദ്ധി ഉപയോഗിക്കുകയും പരിശ്രമിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍, ശ്രീനഗര്‍ നമ്മോടൊപ്പം ഉണ്ടാകുമായിരുന്നില്ല,' അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്