തിരുവനന്തപുരം: രാഹുല്‍ രാജിവച്ചാല്‍ നിയമസഭയ്ക്ക് ഒരു വര്‍ഷം കാലാവധി ബാക്കിയില്ലെന്ന കാരണത്താല്‍ പാലക്കാട്ട് ഉപതിരഞ്ഞെടുപ്പു നടത്താന്‍ ജനപ്രാതിനിധ്യ നിയമപ്രകാരം വ്യവസ്ഥയില്ല. എന്നാല്‍ ഇതിന് വിരുദ്ധമായിരുന്നു ഹരിയാനയിലെ കര്‍ണാല്‍ ഉപതിരഞ്ഞെടുപ്പ് കേസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി.
പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു വര്‍ഷമാണെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താമെന്നാണ് ഈ കേസില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെയും വാദം. ഈ വിധി സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്‌തെങ്കിലും ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള കമ്മിഷന്റെ അധികാരത്തെ ചോദ്യം ചെയ്തിട്ടില്ല.
തിരഞ്ഞെടുപ്പിന്റെ പ്രസക്തി നിശ്ചയിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മിഷന് ആണെന്ന വ്യാഖ്യാനത്തിനാണ് ആധികാരികതയെന്ന നിയമോപദേശമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ബിജെപിക്ക് സ്വാധീനമുളള മണ്ഡലമെന്ന് കണക്കിലെടുത്ത് തിരഞ്ഞെടുപ്പിനു കേന്ദ്രം കളമൊരുക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്കു നീങ്ങിയാല്‍ സിപിഐയിലെ വാഴൂര്‍ സോമന്‍ അന്തരിച്ചതു മൂലം ഒഴിവുവന്ന പീരുമേട്ടും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്