ദേശീയ മയക്കു മരുന്ന് ദുരൂപയോഗ നിയന്ത്രണ സമിതിയ്ക്ക് തലവൻ ഡോ. രാഹുൽ ഗുപ്ത

JULY 14, 2021, 3:57 PM

പ്രസിഡന്റ് ബൈഡൻ,ഡോ. രാഹുൽ ഗുപ്തയെ തന്റെ ഭരണനേതൃത്വത്തിലെ ദേശീയ മയക്കു മരുന്ന് നയരൂപീകരണ വിഭാഗത്തിന്റെ തലവനായി നോമിനേറ്റ് ചെയ്തു ചൊവ്വാഴ്ച എന്ന് വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചു. മുൻ വെസ്റ്റ് വിർജീനിയ ആരോഗ്യ വിഭാഗത്തിൽ ചീഫ് മെഡിക്കൽ, ഹെൽത്ത് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഡോ. ഗുപ്ത. രാജ്യത്തെ ലഹരി ദുരൂപയോഗത്തിൽ നിന്നും, അതിന്റെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഒരു വലിയ ചുവടു വയ്പാണ് ഈ നിർദ്ദേശമെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

ഒരു മെഡിക്കൽ ഡോക്ടർ എന്ന നിലയിൽ നേരിട്ട് അനുഭവജ്ഞാനം ഉള്ള കാര്യങ്ങൾ നടപ്പിലാക്കി, വെസ്റ്റ് വിർജീനിയയിൽ ലഹരി ദുരൂപയോഗത്തിനു എതിരെ പ്രവർത്തിച്ച പരിചയം വളരെ ഗുണം ചെയ്യുമെന്നും, അദ്ദേഹത്തിന്റെ നോമിനേഷൻ സെനറ്റ് അടുത്ത് തന്നെ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. ഗുപ്തായുടെ നാമനിർദ്ദേശം ബൈഡൻ ഭരണ നേതൃത്വത്തിന് വളരെ താല്പര്യമുള്ള സ്ഥാനത്തേക്ക്, താല്പര്യം ഉള്ള ആളിനെ വയ്ക്കുന്നു എന്ന് പ്രകടമാക്കുന്നു.

സെനറ്റർ ജോ മാൻചിൻ സെനറ്റിലെ നിർണ്ണായക അംഗമാണ്. അദ്ദേഹം ബൈഡന്റെ ഈ പുതിയ നാമനിർദ്ദേശത്തെ സ്വാഗതം ചെയ്തു. ലഹരി അടിമത്വത്തെക്കുറിച്ചും, ദുരൂപയോഗത്തെക്കുറിച്ചും എല്ലാം വെസ്റ്റ് വിർജീനിയയിലെ പ്രവർത്തനങ്ങളിൽ കൂടി നേരിട്ട് അനുഭവ സമ്പത്തുള്ള ആളാണ് ഡോക്ടർ രാഹുൽ ഗുപ്തയെന്ന് സെനറ്റർ മാൻചിൻ പറഞ്ഞു.

vachakam
vachakam
vachakam

ഈ സ്ഥാനത്തേക്ക് ആദ്യമായാണ് ഒരു ഡോക്ടറെ നിയമിക്കുന്നത്. ഒരു പ്രാഥമിക ചികിത്സാ ഡോക്ടർ എന്ന നിലയിൽ പ്രവർത്തിച്ചു, വെസ്റ്റ് വിർജീനിയയുടെ ഹെൽത്ത് കമ്മീഷണർ സ്ഥാനത്ത് പ്രവർത്തിച്ച ആളാണ് ഡോക്ടർ. വെസ്റ്റ് വിർജീനിയയിൽ നടപ്പാക്കി വിജയമാക്കി മാറ്റിയ പല കാര്യങ്ങളും ദേശീയ തലത്തിൽ, ലഹരി നിയന്ത്രണത്തിനും, ലഹരി അടിമത്വത്തിനും, പ്രശ്‌ന പരിഹാരത്തിനും വഴി തുറക്കാൻ കഴിയും എന്ന് കരുതുന്നു. ലഹരി ദുരൂപയോഗം മൂലം രാജ്യത്തെ മരണനിരക്ക് ഉയർന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തോട് ഒപ്പം അതിനുള്ള പരിഹാരം കണ്ടെത്തി നടപടികൾ സ്വീകരിക്കാൻ അദ്ദേഹത്തിന്റെ നിയമനം സഹായിക്കും എന്ന് സെനറ്റർ മാൻചിൻ പറഞ്ഞു.

Biden to nominate Dr. Rahul Gupta to be next drug czar

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam