ഗുലാം നബി ആസാദ് അനന്ത്‌നാഗ് സീറ്റില്‍ മല്‍സരിക്കും

APRIL 2, 2024, 8:02 PM

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ അനന്ത്‌നാഗ് പാര്‍ലമെന്റ് സീറ്റില്‍ നിന്ന് മത്സരിക്കും. 2014ല്‍ ഉധംപൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവ് ജിതേന്ദ്ര സിങ്ങിനോട് തോറ്റതിന് ശേഷം ആസാദിന്റെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് മല്‍സരമാണിത്.

2022 ലാണ് കോണ്‍ഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ച് ആസാദ്, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) എന്ന പാര്‍ട്ടി രൂപീകരിച്ചത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആസാദിന്റെ പാര്‍ട്ടിയും ബിജെപിയും തമ്മില്‍ ധാരണയിലെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. എങ്കിലും ആസാദിന്റെ പാര്‍ട്ടിയെ ബിജെപിയുടെ ബി ടീം എന്നാണ് നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും വിശേഷിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനവുമായി ആസാദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam