സെലക്ട് കമ്മറ്റിയ്ക്ക് തെളിവ് നല്കാൻ മുൻ ആക്ടിങ്ങ് അറ്റോർണി ജനറൽ റോസെൻ ഹാജരായി

OCTOBER 14, 2021, 7:49 AM

മുൻ പ്രസിഡന്റ് ട്രംപിന്റെ ഭരണകാലത്തിന്റെ അവസാന ആഴ്ചകളിൽ ആക്ടിങ്ങ് അറ്റോർണി ജനറൽ ആയിരുന്ന ജെഫ് റോസെൻ ജനുവരി 6 ന്റെ സെലക്ട് കമ്മറ്റി അന്വേഷണ കമ്മറ്റി മുൻപാകെ ഹാജരായി ബുധനാഴ്ച. മറ്റൊരു മുതിർന്ന ജസ്റ്റിസ് ഡിപ്പാർട്ട് ഒഫീഷ്യൽ ജെഫ്‌റി ക്ലാർക്കിനെയും കമ്മറ്റിയിൽ തെളിവ് നല്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് ഒക്ടോബർ 29 നകം.

ജെഫ് റോസെൻ ഇതിനു മുൻപ് സെനറ്റ് ജുഡീഷ്യറി കമ്മറ്റിയിൽ മറ്റൊരു അന്വേഷണത്തിന് ചോദ്യങ്ങൾക്കു മറുപടി കൊടുത്തിരുന്നു. 2020 തിരഞ്ഞെടുപ്പ് ഫലം തിരിച്ചു ട്രംപിന് അനുകൂലമാക്കാൻ ട്രംപിന്റെ ശ്രമങ്ങൾ പലതും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിനെ സമ്മർദ്ദത്തിലാക്കിയിരുന്നു എന്ന് അപ്പോൾ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുതുതായി സെലക്ട് കമ്മറ്റി പാനലിനു മുന്നിൽ എന്തൊക്കെ തുറന്നു പറയും എന്ന് അറിവായിട്ടില്ല.

സെനറ്റ് കമ്മറ്റിയുടെ അന്വേഷണം അവസാനിച്ചതിന് ശേഷമുള്ള റിപ്പോർട്ട് കഴിഞ്ഞാഴ്ച പുറത്തു വിട്ടിരുന്നു. ജെഫ്‌റി ക്ലാർക്കിന്റെ ഉത്തരങ്ങൾ കൂടി അന്വേഷണ കമ്മറ്റി അറിയാൻ കാത്തിരിക്കും. ട്രംപിന്റെ ശ്രമങ്ങൾക്ക് സഹായിക്കാനാണ് ക്ലാർക്ക് ശ്രമിച്ചത്. എന്നാൽ ജെഫ് റോസെൻ ട്രംപിന്റെ ശ്രമങ്ങളെ എതിർത്തിരുന്നു. ആക്ടിങ്ങ് അറ്റോർണി സ്ഥാനത്ത് നിന്നും ജെഫ് റോസെൻ പുറത്താക്കപ്പെടുമെന്നും ട്രംപ് ആ സ്ഥാനത്തു ക്ലാർക്കിനെ നിയമിക്കുമെന്നും ക്ലാർക്ക് റോസെനോട് പറഞ്ഞിരുന്നു. സെനറ്റ് ജുഡീഷ്യറി പാനൽ മുൻപാകെ റോസെൻ ഈ വിവരം നേരത്തെ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

Rosen, former acting AG under Trump, appears before Jan.6. Committee

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam