'മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി'; സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ രൂക്ഷ വിമര്‍ശനം

JUNE 16, 2024, 8:41 AM

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്നായിരുന്നു വിമര്‍ശനം. മാത്രമല്ല മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ

മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിന്റെ വിലയിരുത്തല്‍. നവകേരള സദസ് ധൂര്‍ത്തായി മാറിയെന്ന് കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. നടന്നത് വലിയ പണിപ്പിരിവാണെന്നും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചെന്നുമാണ് വിമര്‍ശനം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധവികാരമാണെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ പറയുന്നു.

മന്ത്രിമാരുടെ പ്രകടനം മോശമെന്നാണ് ജില്ലാ കൗണ്‍സിലിന്റെ വിലയിരുത്തല്‍. ലോക് സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ വിമര്‍ശനം കടുപ്പിച്ചിരിക്കുകയാണ് സിപിഐ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam