ന്യൂഡെല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപിയുടെ നുണകള്‍ തുറന്നുകാട്ടുന്നതിനായി ഏപ്രില്‍ 21 നും 24 നും ഇടയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ രാജ്യത്തെ 57 നഗരങ്ങളില്‍ വാര്‍ത്താസമ്മേളനം നടത്തും. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ കോണ്‍ഗ്രസ് മേധാവികളായ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പത്രസമ്മേളനം.
ശനിയാഴ്ച, വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരും ചുമതലക്കാരും ദേശീയ തലസ്ഥാനത്ത് യോഗം ചേര്‍ന്ന് കേസിലെ രാഷ്ട്രീയ പ്രേരിത ആരോപണങ്ങളെ നേരിടുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഡെല്‍ഹിയില്‍ പത്രസമ്മേളനം നടത്തും. ശശി തരൂര്‍ എംപി ലക്ഷദ്വീപില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കും. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഷിംലയിലും ഗൗരവ് ഗൊഗോയ് ജോര്‍ഹട്ടിലും സയ്യിദ് നസീര്‍ ഹുസൈന്‍ ഗോവയിലും പൃഥ്വിരാജ് ചവാന്‍ ബെല്‍ഗാമിലും മനീഷ് തിവാരി ചണ്ഡീഗഡിലും പ്രണവ് ഝാ ധര്‍മ്മശാലയിലും പത്രസമ്മേളനം നടത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്