ജയ്പൂര്‍: രാജസ്ഥാനിലെ അനുപ്ഗഡില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്കുണ്ടായ നാക്കുപിഴ ആഘോഷിച്ച്് ബിജെപി. 'രാഹുല്‍ ഗാന്ധിയെപ്പോലുള്ള നേതാക്കള്‍ ഈ രാജ്യത്തിന്റെ ഐക്യത്തിനായി ജീവന്‍ സമര്‍പ്പിച്ചു.' എന്നായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
നാക്ക് പിഴയെപ്പറ്റി വേദിയിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതോടെ ഖാര്‍ഗെ സ്വയം തിരുത്തി.
'ഞാന്‍ മാപ്പ് ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയെന്ന് ഞാന്‍ തെറ്റായി പറഞ്ഞു ...രാജീവ് ഗാന്ധി രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി ജീവന്‍ നല്‍കി. കോണ്‍ഗ്രസിന് രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ നേതാക്കളുണ്ട്, ബിജെപിക്ക് ജീവനെടുക്കുന്ന നേതാക്കളുണ്ട്,' മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
'യേ കബ് ഹുവാ? (ഇത് എപ്പോഴാണ് സംഭവിച്ചത്?)' എന്ന അടിക്കുറിപ്പോടെയാണ് ബിജെപി അവരുടെ 'എക്‌സ്' അക്കൗണ്ടില്‍ ഖാര്‍ഗെയുടെ ക്ലിപ്പ് പോസ്റ്റ് ചെയ്തത്.
200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 25 നും വോട്ടെണ്ണല്‍ ഡിസംബര്‍ 3 നും നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്