ചെന്നൈ: നടൻ ശരത് കുമാർ ബിജെപിയിൽ ചേർന്നു. അദ്ദേഹത്തിൻ്റെ അഖിലേന്ത്യാ സമത്വ മക്കൾ പാർട്ടി ബിജെപിയിൽ ലയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനകീയ മുഖങ്ങളെ ബി.ജെ.പിയിലേക്ക് എത്തിക്കാനാണ് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ നേതൃത്വത്തിൽ ശ്രമം.
കേരളത്തെപ്പോലെ ബി.ജെ.പിക്ക് പിടികൊടുക്കാത്ത സംസ്ഥാനമാണ് തമിഴ്നാടും. ഇത്തവണ പ്രമുഖരെ പാർട്ടിയിലേക്ക് കൊണ്ടുവന്ന് മികച്ച വിജയം നേടാനാണ് നീക്കം. തെക്കന്‍ തമിഴ്‌നാട്ടില്‍ സ്വാധീനമുള്ള നേതാവാണ് ശരത് കുമാര്‍.
2011ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റില്‍ സമത്വ മക്കള്‍ കക്ഷി ജയിച്ചിരുന്നു. ജയലളിതയുടെ അണ്ണാ ഡിഎംകെയുമായി സഹകരിച്ചാണ് ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അണ്ണാഡിഎംകെ വിട്ട ശേഷം 2007ലാണ് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പ് നേരിട്ടത്.
സമത്വ മക്കൾ പാർട്ടി എൻഡിഎയുടെ ഭാഗമാകുമെന്ന് ശരത്കുമാറുമായി ബന്ധപ്പെട്ടവർ നേരത്തെ പറഞ്ഞിരുന്നു. ശരത് കുമാർ തന്നെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രാജ്യത്തെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ നരേന്ദ്ര മോദിക്ക് മാത്രമേ കഴിയൂ എന്നാണ് ശരത് കുമാറിൻ്റെ നിലപാട്. എന്നാൽ സഖ്യത്തേക്കാൾ ലയനത്തിനായിരുന്നു ബി.ജെ.പിയുടെ താൽപര്യം.
ദേശീയ രാഷ്ട്രീയത്തിൽ ശരത് കുമാറിനെ സജീവമാക്കാനാണ് ബിജെപിയുടെ പദ്ധതി. തെങ്കാശി ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ശരത് കുമാറിന് നാടാർ സമുദായ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്. മത്സരിച്ചാൽ ശരത് കുമാറിന് ഡിഎംകെയെ നേരിടേണ്ടിവരും. സുരേഷ് ഗോപിക്ക് വേണ്ടി തൃശൂരിൽ പ്രചാരണത്തിനും അദ്ദേഹം എത്തിയേക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്