ന്യൂഡല്‍ഹി: ബിഎസ്പിയിലെ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് പാര്‍ട്ടി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. തന്റെ അനന്തരവനായ ആകാശ് ആനന്ദയാരിക്കും ബിഎസ്പിയിലെ തന്റെ പിന്തുടര്‍ച്ചക്കാരനെന്ന് മായാവതി ഇന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഞായറാഴ്ച ലക്നൗവില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മറ്റ് പല മുതിര്‍ന്ന നേതാക്കളും ഉണ്ടെന്നിരിക്കെയാണ് 28 കാരനായ ആകാശ് ആനന്ദിന്റെ കൈകളിലേക്ക് മായാവതി ബിഎസ്പിയുടെ അധികാരം കൈമാറുന്നത്.
കഴിഞ്ഞ വര്‍ഷം മുതല്‍ പാര്‍ട്ടി കാര്യങ്ങളുടെ ചുമതല വഹിച്ച് വരികയായിരുന്നു ആകാശ് ആനന്ദെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഎസ്പി രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന വ്യക്തിയാണ് ആകാശ് ആനന്ദ്. 2022 ല്‍ രാജസ്ഥാനിലെ അജ്മീറില്‍ നടത്തിയ പദ യാത്രയിലും 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ചര്‍ച്ചകളിലും മാത്രമായിരുന്നു ഇതിന് മുമ്പ് അദേഹം സജീവമായിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്