കൊച്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വിദ്യാഭ്യാസവകുപ്പിലേക്ക്. ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് കരുതുന്ന എം.എസ്.സൊല്യൂഷന്‍സ് ഉടമ ഷുഹൈബിനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
ഷുഹൈബിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് പരിഗണിക്കും. യുട്യൂബില്‍ വന്ന ചോദ്യങ്ങള്‍ പ്രവചിച്ചതാണെന്നാണ് ഷുഹൈബിന്റ വാദമെങ്കിലും ചോദ്യപേപ്പര്‍ ചോര്‍ത്തിയിട്ടുണ്ടെന്ന് തന്നെയാണ് ക്രൈംബ്രാഞ്ചിന്റ കണ്ടെത്തല്‍.
വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ സഹായമില്ലാതെ ചോര്‍ച്ച നടക്കില്ല. ഷുഹൈബിനെ ചോദ്യം ചെയ്തിനുശേഷം വിദ്യാഭ്യാസവകുപ്പ് ജീവനക്കാരെ ചോദ്യം ചെയ്താല്‍ മതിയെന്ന തീരുമാനത്തിലായിരുന്നു ക്രൈംബ്രാഞ്ച്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്