തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാർത്താചാനലായ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുൻ പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മന്നം ജയന്തി ആഘോഷത്തില്‍ പങ്കെടുത്തതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ എൻഎസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിൻറെ ഗുണം കോണ്‍ഗ്രസിനാണെന്നും ചെന്നിത്തല പറഞ്ഞു.
എൻഎസ്‌എസ് മതേതര ബ്രാൻഡാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എൻഎസ്‌എസിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും ചെന്നിത്തല വെളിപ്പെടുത്തി. സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്