ഡാളസ്: കണ്ടൻകുളത്തു പരേതനായ കെ. എ. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ എബ്രഹാം ഡാലസിൽ നിര്യാതയായി. തിരുവല്ല ഈസ്റ്റ് ഓതറ കാപ്ലാംഗോട്ടിൽ കുടുംബാംഗമാണ്. ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്‌കോപ്പൽ ചർച് വൈദികൻ റവ. റോയ് തോമസിന്റെ പിതൃസഹോദര ഭാര്യയാണ് പരേത.
ഡാലസ് സെഹിയോൻ മാർത്തോമാ സഭാംഗമായ തങ്കമ്മ ദീർഘവർഷങ്ങൾ നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ഗാർലാൻഡ് സ്വവസതിയിൽ വെച്ച് ഓഗസ്റ്റ് 20നായിരുന്നു മരണം സംഭവിച്ചത്.
മകൻ: ഡോ. എ. ബി. എബ്രഹാം
മരുമകൾ: സൂസൻ എബ്രഹാം
കൊച്ചുമകൻ: ഈറ്റൻ എബ്രഹാം
സംസ്‌കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : എബി എബ്രഹാം (214 -641 -9951).
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
