ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ ഡാളസ് പ്രൊഡക്ഷൻ ഹെഡ് രവികുമാർ എടത്വ (67) അന്തരിച്ചു.
ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ തുടക്കകാലം മുതൽ തന്നെ എല്ലാ പ്രൊഡക്ഷനുകളിലും നേതൃത്വം വഹിച്ച രവികുമാറിന്റെ സേവനങ്ങൾ ഈ സമയത്ത് കണ്ണീരോടെ അനുസ്മരിക്കുന്നു.
ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഡാളസ് ചാപ്റ്റർ വൈസ് പ്രസിഡന്റും, അമേരിക്കയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫറും, വിഡിയോ ഗ്രാഫറും, ടെലിവിഷൻ നിർമ്മാതാവും കൂടിയായിരുന്നു ഇദ്ദേഹം.
മാർച്ച് 9നു കാരോൾട്ടൻ ബെയ്‌ലർ ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വെച്ചായിരുന്നു മരണം. ഭാര്യ: സൈനബ. മക്കൾ: സിയാന, അപ്പൂസ്. മരുമകൻ: പ്രേം അയ്യർ.
കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട്, വിയോഗത്തിൽ ഫ്‌ളവേഴ്‌സ് ടിവി യുഎസ്എ സി.ഇ.ഒ ബിജു സഖറിയയും, മറ്റ് സഹപ്രവർത്തകരും അനുശോചനങ്ങൾ അറിയിച്ചു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1