ജോസ് പടനിലം നിര്യാതനായി

MARCH 31, 2024, 11:01 AM

ജോസ് പടനിലം (63) ടെക്‌സാസിലെ സണ്ണി വെയ്‌ലിൽവെച്ച് മാർച്ച് 29ന് നിര്യാതനായി. ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഇടവകാംഗമായ ജോസ് കോട്ടയം മറിയപ്പിള്ളി പടനിലത്ത് പറമ്പിൽ ഇട്ടിവർഗീസ് -സൂസമ്മ ദമ്പതികളുടെ മകനാണ്. 2006ൽ അമേരിക്കയിൽ കുടിയേറിയ ജോസും കുടുംബവും സണ്ണി വെയ്‌ലിൽ സ്ഥിരതാമസക്കാരാണ്. ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ ഭരണസമിതിയിലും മറ്റു പ്രവർത്തനരംഗത്തും ജോസ് സജീവ സാന്നിദ്ധ്യമായിരുന്നു.

ഭാര്യ: സൂസൻ (കോഴിക്കോട് തോട്ടുമുക്കത്ത് കുറ്റിയാനിക്കൽ കുടുംബാംഗമാണ്).

മക്കൾ: ക്രിസ് പടനിലം, ഡോണ പടനിലം.

vachakam
vachakam
vachakam

മരുമകൻ: ജാക്ക് സഹാർചക്ക്.

സഹോദരങ്ങൾ: അബ്രഹാം (കൊച്ചി), രാജൻ (പാമ്പാടി), പരേതനായ ബേബി ജോയി, ആലീസ് (കൊല്ലാട്), ബിനു (തോട്ടക്കാട്), സായൻ, പരേതയായ മീര.

പൊതുദർശനവും സംസ്‌കാരവും: പൊതുദർശനം - ഏപ്രിൽ 2 (ചൊവ്വ) വൈകിട്ട് 6 മുതൽ 9 (ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ).

vachakam
vachakam
vachakam

സംസ്‌കാര ശുശ്രൂഷ: ഏപ്രിൽ 3 (ബുധൻ) ഉച്ചയ്ക്ക് 2 മുതൽ 3.30 (ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രൽ) തുടർന്ന് സംസ്‌കാരം വൈകിട്ട് 4മണിക്ക് Rolling Oaks Cemetery, Coppell.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam