ഡാളസ്: വയലത്തല എരുത്തിക്കൽ പരേതനായ എബ്രഹാം തോമസിന്റെ ഭാര്യ പെണ്ണമ്മ തോമസ് (93) നിര്യാതയായി ഡാളസ്: ആഗസ്റ്റ് 16ന് ഡാളസ്സിൽ അന്തരിച്ച പെണ്ണമ്മ തോമസ്സിന്റെ പൊതുദർശനം വെള്ളിയാഴ്ച വൈകിട്ട് 6:30ന് ഐ.പി.സി ടാബിർനക്കൽ സഭാ മന്ദിരത്തിൽ വെച്ച് നടക്കും. 9121 ഫെർഗുസൻ റോഡ് ,ഡാളസ്, ടെക്‌സാസ് 75228.
ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 9:30ന് ഇതേ സഭാ മന്ദിരത്തിൽ വെച്ച് സംസ്‌ക്കാര ശുശ്രുഷകൾ നടക്കും. തുടർന്ന് ന്യൂ ഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ, 500 യു. എസ് 80, സണ്ണിവെൽ,ടെക്‌സാസ് 75182 ൽ സംസ്‌ക്കാരം നടക്കും.
മക്കൾ: ലീലാമ്മ (കുമ്പളാംപൊയ്ക), പൊന്നമ്മ (ഹൂസ്റ്റൺ), പരേതനായ ബേബി (കാന്റർബറി), മേരിക്കുട്ടി, സോളമൻ, ഗ്രേസി, മേഴ്‌സി, ലിസി, മിനി. എല്ലാവരും യു.എസ്.എയിലാണ്.
മരുമക്കൾ: പരേതനായ ജോയി (കുമ്പളാംപൊയ്ക), തങ്കച്ചൻ (ഹൂസ്റ്റൺ), ജോയ്‌സ് (കാന്റർബറി), പാപ്പച്ചൻ, ലിനു, പാസ്റ്റർ സാം, പരേതനായ പാസ്റ്റർ ബെഞ്ചമിൻ തോമസ്, എബി സാമുവേൽ, ഷാജി. എല്ലാവരും യു.എസ്.എ.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
