മേരിലാൻഡ്: പ്രശസ്ത ടിക്ക്‌ടോക്ക് താരവും എഎൽഎസ് ആക്ടിവിസ്റ്റുമായ ബ്രൂക്ക് എബി (37) അന്തരിച്ചു.
മാരകമായ നാഡീവ്യൂഹ രോഗമായ എഎൽഎസിനോടുള്ള നാല് വർഷത്തെ പോരാട്ടത്തിനൊടുവിൽ ഒക്ടോബർ 1നാണ് വിയോഗം.
ടിക്ക്‌ടോക്കിൽ 3 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്ന ബ്രൂക്ക്, തന്റെ രോഗാവസ്ഥയെ ഹാസ്യത്തിലൂടെയും ധൈര്യത്തിലൂടെയും ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ലക്ഷക്കണക്കിന് ആളുകളിലേക്ക് ബോധവൽക്കരണം എത്തിച്ചു.
എഎൽഎസ് രോഗബാധിതരെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി 'ALS Together' എന്ന കൂട്ടായ്മ സ്ഥാപിച്ചു. മികച്ച പ്രവർത്തനങ്ങൾക്ക് 'അഡ്വക്കേറ്റ് ഓഫ് ദി ഇയർ' അവാർഡും നേടിയിട്ടുണ്ട്.
രോഗത്തിന്റെ ഭീകരതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനൊപ്പം, രോഗികളിൽ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നാണ് ബ്രൂക്ക് വിടവാങ്ങിയത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
