പെൻസിൽവാനിയ /തൃശൂർ : തൃശൂർ കോർപ്പറേഷൻ കൗൺസിൽ ദീർഘകാല അംഗവും, മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, കോൺഗ്രസ് നേതാവും, വിൽവട്ടം സഹകരണ ബാങ്ക് പ്രസിഡന്റും, പ്രമുഖ സഹകാരിയുമായ ഡേവി സിലാസ് (70) മാർച്ച് 8 വെള്ളിയാഴ്ച തൃശ്ശരിൽ അന്തരിച്ചു. ചെറു മഠത്തിൽ സിലാസിന്റെ മകനാണ് ഡേവി. ചേറൂർ സി എസ് ഐ കോൺഗ്രിഗേഷൻ അംഗമാണ്.
ഭാര്യ : സീത ഡേവി
മക്കൾ: നിമ്മി ഡേവി, സിമ്മി ഡേവി (ഓസ്‌ട്രേലിയ), സാജൻ സിലസ് (പെൻസിൽവാനിയ,യു.എസ് .എ)
മരുമക്കൾ: പരേതനായ സ്റ്റാലിൻ ജോൺ, രോഹിത് റാവത്ത് (ഓസ്‌ട്രേലിയ), ആഷ്‌ലി ബോസ് (പെൻസിൽവാനിയ,യു.എസ്.എ)
സംസ്‌കാര ശുശ്രൂഷ മാർച്ച് 11 തിങ്കളാഴ്ച കാലത്ത് നെല്ലിക്കാട് രാമവർമപുരത്തുള്ള ഭവനത്തിൽ നിന്ന് 9 മണിക്ക് ആരംഭിക്കും. തുടർന്ന് തൃശൂർ മിഷൻ കോട്ടേഴ്‌സ് ഓൺലൈൻ സിഎസ്‌ഐ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1