കഥ ഇതുവരെ: റിപ്പോർട്ടർ റോബിൻസ് ഒരു വിമാന അപകടത്തെക്കുറിച്ച് അറിയാൻ അമേരിക്കയിൽ നിന്നും കെനിയായിൽ എത്തി. അവിടത്തെ ദാരിദ്ര്യം ഭയാനകമായിരുന്നു. രക്ഷപെടാൻ ചിലർ കപ്പലിലും വിമാനത്തിലും ഒളിച്ചുകയറുന്നതായി അറിയുന്നു. ആ അനുഭവം നേരിട്ടറിയാൻ അയാൾ ഒരു ചരക്കുകപ്പലിൽ രഹസ്യമായി കയറി. ആ യാത്രക്കിടെ അയാൾക്ക് നടുക്കടലിലേക്ക് ചാടേണ്ടിവന്നു. ഒടുവിൽ ഒരു ദ്വീപിലെത്തി. അവിടെ അലൂമ എന്ന സ്ത്രീയോട് തന്റെ പൂർവ്വകാല കഥ പറയുന്നു. അതിനു ശേഷം അലൂമയുടെ കഥ എഴുതാൻ തുനിയുന്നു റോബിൻസ്. ആ സമയം ആരെയോ തിരക്കി ഒരു കപ്പൽ ആ ദ്വീപിനെ ലക്ഷ്യമാക്കി യാത്രതിരിക്കുന്നു. തുടർന്നു വായിക്കുക.
ആഫ്രിക്കൻ സമുദ്രത്തിന്റെ അകലെ, ഭൂപടങ്ങളിൽ പോലും വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരു ചെറുദ്വീപിൽ പ്രഭാതം മെല്ലെ മെല്ലെ തുറന്നു വന്നു. മഞ്ഞളിച്ച വെളിച്ചം തെങ്ങോലകളിലൂടെ ചിതറിക്കൊണ്ട് മണലിൽ വീണു. തിരമാലകൾ ശാന്തമായി തീരത്തെ തൊട്ടുണർത്തി. പക്ഷികളുടെ സ്വരങ്ങൾ ആ നിശ്ശബ്ദതയിൽ ഒരു മൃദു സംഗീതമായി നിറഞ്ഞു.
ആ സമയം മുഴുവൻ റോബിൻസ് തന്റെ ഉള്ളിലേക്ക് വീണപോയ ഒരാളായി തോന്നി. ഓർമ്മകൾ അവനെ തേടി വരികയായിരുന്നു ചിലത് വ്യക്തമായി, ചിലത് മങ്ങലോടെ. അവൻ അനുഭവിച്ചതെല്ലാം യാഥാർത്ഥ്യമോ, ഒരു മയക്കത്തിന്റെ അവശിഷ്ടമോ എന്ന് അവനുതന്നെ വ്യക്തമായിരുന്നില്ല. പക്ഷേ, ഒരു കാര്യം മാത്രം വ്യക്തമായി. അവൻ ഇവിടെ എത്തിയത് യാദൃശ്ചികമല്ല.
ആഫ്രിക്കയിലെ ദാരിദ്ര്യത്തിന്റെ കഥ എഴുതാനായിരുന്നു റോബിൻസ് ഈ യാത്ര ആരംഭിച്ചത്. പക്ഷേ, ജീവിതം അവനെ മറ്റൊരു കഥയിലേക്കാണ് നയിച്ചത്.
ഈ ദ്വീപ്...
ഇവിടെയുള്ള മനുഷ്യർ...
അലൂമ സൃഷ്ടിച്ച ഈ ശാന്ത ലോകം...
ഇവയൊക്കെ അവൻ കരുതിയതിലും വലുതായിരുന്നു. പുറത്തുള്ള ലോകം തകർച്ചയുടെ കഥകൾ പറയമ്പോൾ, ഇവിടെ ഒരു ചെറിയ ലോകം മറിച്ച്, പുനർജന്മത്തിന്റെ കഥ പറഞ്ഞുകൊണ്ടിരുന്നു.
അതുകൊണ്ടാണ് റോബിൻസിന് തോന്നിയത്:
''ഇത് വെറും ഒരു റിപ്പോർട്ട് അല്ല... പറയപ്പെടേണ്ട ഒരു സത്യം.'
പ്രഭാതഭക്ഷണത്തിന് ശേഷം, റോബിൻസും അലൂമയും കടൽത്തീരത്ത് നടക്കുകയായിരുന്നു.
തിരമാലകൾ മണലിൽ പതുക്കെ പടരമ്പോൾ, അവളുടെ ശബ്ദം വീണ്ടും ഉയർന്നു ശാന്തവും ഭാരം നിറഞ്ഞതും.
''ഈ ദ്വീപ്... ഒരു അപകടത്തിന്റെ ശേഷിപ്പാണ്,'' അവൾ പറഞ്ഞു.
റോബിൻസ് അവളിലേക്കു തിരിഞ്ഞു. അവന്റെ കണ്ണുകളിൽ ചോദ്യമുണ്ടായിരുന്നു.
''ഒരു കപ്പൽ മുങ്ങി,'' അവൾ തുടർന്നു.
''ആ ദിവസത്തിൽ ഞങ്ങൾ എല്ലാവരും വലിയ അങ്കലാപ്പിലായിരുന്നു. എന്തോ നഷ്ടപ്പെട്ടു കുടുംബം, സ്വപ്‌നങ്ങൾ... നമ്മുടെ പഴയ ജീവിതം തന്നെ.''
ഒരു നിമിഷം അവൾ നിശ്ശബ്ദമായി നിന്നു.
''പിന്നെ ബാക്കി വന്നത്... സമാധാനം മാത്രം തേടുന്ന ചില മനുഷ്യർ.'' കടൽക്കാറ്റ് അവരുടെ ഇടയിൽ കൂടി കടന്നു.
''പക്ഷേ മനുഷ്യന്റെ സ്വഭാവം മാറുന്നില്ല,'' അവൾ മന്ദമായി പറഞ്ഞു.
''സമാധാനം കിട്ടിയാൽ പോലും... അവൻ താരതമ്യം തുടങ്ങും.
അവിടെ നിന്നാണ് പ്രശ്‌നങ്ങൾ വീണ്ടും ജനിക്കുന്നത്.''
റോബിൻസ് ശ്രദ്ധയോടെ കേട്ടു.
''അപ്പോഴാണ് ഞാൻ ഒരു തീരുമാനമെടുത്തത്,'' അലൂമ പറഞ്ഞു.
''ഇവിടെ ആരും മറ്റൊരാളേക്കാൾ വലിയവനല്ല.
ഇവിടെ ഓരോരുത്തരും... മറ്റൊരാളുടെ സന്തോഷത്തിന് ഉത്തരവാദികളാണ്.''
സൂര്യൻ ഇപ്പോൾ മുഴുവനായി ഉയർന്നിരുന്നു. കടൽ സ്വർണ്ണനിറത്തിൽ മിന്നി.
''ലോകത്തിലെ ഭൂരിഭാഗം ആളുകൾ ഇരുട്ടിലാണു ജീവിക്കുന്നത്,'' അവൾ പറഞ്ഞു.
''പക്ഷേ ചിലർ... വെളിച്ചം പോലെ.
അവരാണ് ലോകം നിലനിർത്തുന്നത്.''
റോബിൻസ് ആ വാക്കുകൾ മനസ്സിൽ കുറിച്ചു.
''ഈ ദ്വീപ്,'' അവൾ ശാന്തമായി പറഞ്ഞു,
''അത്തരത്തിലുള്ള മനുഷ്യരെ വളർത്താനുള്ള ഒരു ശ്രമം മാത്രമാണ്.''
ഒരു ചെറിയ നിശ്ശബ്ദത.
''ഇത് ലോകം അറിഞ്ഞാൽ?'' റോബിൻസ് ചോദിച്ചു.
അലൂമ നേരെ അവന്റെ കണ്ണുകളിൽ നോക്കി.
''ലോകം തയ്യാറാണോ അത് മനസ്സിലാക്കാൻ..?'' അവൾ ചോദിച്ചു.
ആ ചോദ്യം റോബിൻസിന്റെ ഉള്ളിൽ എങ്ങോ കുടുങ്ങി.
കടൽക്കാറ്റ് ശക്തമായി വീശി.
അവൻ ഒടുവിൽ പറഞ്ഞു:
''ഇത് മറച്ചുവെക്കാൻ പാടില്ല.
ഒരു വിളക്ക് കത്തുന്നുണ്ടെങ്കിൽ... അതിന്റെ വെളിച്ചം മറ്റുള്ളവർക്കും കാണാനാകണം.''
അലൂമ ചെറുതായി പുഞ്ചിരിച്ചു.
''അങ്ങനെയെങ്കിൽ...' അവൾ പറഞ്ഞു,
''നീ ഇവിടെ കുറച്ചുകാലം തുടരേണ്ടി വരും.''
അത് പറഞ്ഞതിനു പിന്നാലെ, കടലിന്റെ അറ്റത്ത് ഒരു ചെറിയ കറുത്ത രേഖ രൂപപ്പെട്ടു.
''അത് എന്താണ്?'' റോബിൻസ് കണ്ണുകൾ ചുരുട്ടി നോക്കി.
അലൂമ മറുപടി പറഞ്ഞില്ല.
നിമിഷങ്ങൾക്കകം അത് വ്യക്തമായി, ഒരു കപ്പൽ. പക്ഷേ സാധാരണ കപ്പൽ പോലെ തോന്നിയില്ല. അതിന്റെ നീക്കം... നേരായും കൃത്യവുമായിരുന്നു. അവർ ദ്വീപിന്റെ നടുവിലേക്ക് നടന്നു.
അവിടെ ഇതിനകം ചിലർ കടലിലേക്കു നോക്കി നിൽക്കുകയായിരുന്നു. ആർക്കും ഭയം തോന്നിയില്ല.
പക്ഷേ എല്ലാവരും ജാഗ്രതയിലായിരുന്നു.
''ഇവിടെ ഒരു നിയമമുണ്ട്,'' അലൂമ പറഞ്ഞു.
''അറിയാത്ത യാതൊന്നിനോടും ആദ്യം പ്രതികരിക്കരുത്..,
ആദ്യം അത് മനസ്സിലാക്കാൻ ശ്രമിക്കുക.''
കപ്പൽ അടുത്തെത്തി. അതിന്റെ വശത്ത് എന്തോ എഴുതിയിരുന്നതു സൂര്യപ്രകാശത്തിൽ മിന്നി.
റോബിൻസ് കണ്ണുകൾ കുരുക്കി വായിച്ചു:
'എ എൽ7'
അവന്റെ ഹൃദയം ഒരു നിമിഷം നിൽക്കുന്നതപോലെ തോന്നി. ഒരു പഴയ ഓർമ്മ...
ന്യൂയോർക്കിലെ ന്യൂസ്രൂം... ഒരു രഹസ്യ ഫയൽ...
'ഇത് സാധാരണ കപ്പൽ അല്ല...' അവൻ പതുക്കെ പറഞ്ഞു.
ദ്വീപിൽ ആരും ഓടിയില്ല. പകരം, എല്ലാവരും ഒരുമിച്ചു കൂടി. ഒരു വലിയ വൃത്തം രൂപപ്പെട്ടു. അത് അവരുടെ സ്വാഗത രീതിയായിരുന്നു.
അലൂമയുടെ മറുപടി പതുക്കെയായിരുന്നു 'റോബിൻസേ നീ തൽക്കാലം അകത്തുകടന്ന് ധ്യാനശാലയിൽ ഇരന്നോ.'
പെട്ടെന്നുതന്നെ അവർ എല്ലാവരും നിലത്തു ഇരുന്നു. കണ്ണുകൾ അടച്ചു. ഒരു ആഴമുള്ള നിശ്ശബ്ദത പടർന്നു. തിരമാലകളുടെ ശബ്ദം...
കാറ്റിന്റെ മൂളൽ...ഹൃദയമിടിപ്പുകൾ...
അവ ഒക്കെ ചേർന്ന് ഒരു വിചിത്രമായ സമാധാനം സൃഷ്ടിച്ചു. കപ്പലിൽ നിന്നിരുന്നവർ ഇത് കണ്ടു ആശയക്കുഴപ്പത്തിലായി.
''സിഗ്‌നൽ അയക്കണോ, സാർ?'' ഒരാൾ ചോദിച്ചു.
''അവർ പ്രതികരിക്കുന്നില്ല...' ഓഫീസർ പറഞ്ഞു.
''അതാണ് അവരുടെ പ്രതികരണം,'' മറ്റൊരാൾ മന്ദമായി പറഞ്ഞു.
കടൽത്തീരത്ത്, അലൂമ പതുക്കെ എഴുന്നേറ്റു. ഒറ്റയ്ക്ക് മന്നോട്ട് നടന്നു. കൈകൾ ശൂന്യം.
ആയുധമൊന്നുമില്ല. പക്ഷേ അവളുടെ നടപ്പിൽ ഒരു ഉറപ്പ് ഉണ്ടായിരുന്നു.
''ഞങ്ങൾ മറഞ്ഞിരിക്കില്ല,'' അവൾ ശാന്തമായി പറഞ്ഞു.
''ഞങ്ങൾ ആക്രമിക്കില്ല... പക്ഷേ ഞങ്ങൾ ഞങ്ങളായിത്തന്നെ നിലനിൽക്കും.''
ഒരു ചെറിയ ബോട്ട് വെള്ളത്തിലിറങ്ങി. അത് ദ്വീപിലേക്കു നീങ്ങി. റോബിൻസ് ധ്യാനശാലയുടെ ജാലകത്തിലൂടെ എല്ലാം നോക്കി നിന്നു. അവൻ മനസ്സിൽ കുറിച്ചു:
''ശാന്തത... ഒരു ദുർബലതയല്ല.
അത് ഒരുതരം ശക്തിയാണ്.''
ബോട്ട് തീരത്തേക്ക് എത്തി. മൂന്ന് പേർ ഇറങ്ങി. ഒരു വെടിയൊച്ച ആകാശത്തിലേക്ക്. പക്ഷികൾ പറന്നു.
വായുവിൽ പൊടി നിറഞ്ഞു.
''ഇത് ഒരു മുന്നറിയിപ്പ് ആണ്!'' ഒരാൾ
തോക്ക് ഉയർത്തി, ആകാശത്തിലേക്ക് വീണ്ടും നോക്കി നിന്നു.
''അത് ഒരു മുന്നറിയിപ്പ് ആണ്!''
ദ്വീപ്... പ്രതികരിച്ചില്ല. കുട്ടികൾ പോലും ഓടിയില്ല. ആ നിശ്ശബ്ദത... അവരെ അസ്വസ്ഥരാക്കി. അലൂമ മുന്നോട്ട് നടന്നു.
ഒരടി...
ഇനിയും ഒരു അടി...
കടൽക്കാറ്റിൽ അവളുടെ വെള്ളമുടി അലഞ്ഞു. നിശ്ചലമായതു പോലെ. റോബിൻസ് തന്റെ ഹൃദയമിടിപ്പ് മാത്രം കേട്ടു.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
പുലിറ്റ്‌സർ ജേതാവ് നോവൽ 14 കടലലേക്ക് പോകുന്ന നിഴൽ
https://vachakam.com/article/pulitzer-winner-novel-14-the-shadow-that-goes-to-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 15 - മനസ്സിലൂടെ ചെപ്പുകുളത്തേക്ക് ഒരുയാത്ര..!
പുലിറ്റ്‌സർ ജേതാവ് - നോവൽ 16 - ആഴക്കടലിൽ കണ്ടത് പ്രേതമോ, മനുഷ്യനോ..?https://vachakam.com/article/pulitzer-prize-winner-novel-16-was-it-a-ghost-or-a-human-being-seen-in-the-deep-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 17 - ആ രഹസ്യം അയാളെ ജീവനോടെ വിടുമോ..?
https://vachakam.com/article/pulitzer-winner-novel-17-will-that-secret-keep-him-alive
പുലിസ്റ്റർ ജേതാവ് - നോവൽ 18 - കടലിലെ നിയമം കനക്കുമ്പോൾ..!
https://vachakam.com/article/pulitzer-prize-winner-novel-18-when-the-law-of-the-sea-is-strong
പുലിറ്റ്‌സർ ജേതാവ് - നോവൽ 19 - നായകൻ കടലിന്റെ അഗാതതയിലേക്ക്..!
https://vachakam.com/article/pulitzer-prize-winner-novel-19-the-hero-goes-to-the-depths-of-the-sea
പുലിറ്റ്‌സർ ജേതാവ് - നോവൽ 20 - കടൽപരപ്പിലെ ബ്ലാക്ക്ഔട്ട് നിഗൂഢത, 17 മിനിറ്റ്
https://vachakam.com/article/pulitzer-winner-novel-20-blackout-mystery-on-the-seabed-17-minutes
പുലിറ്റ്‌സർ ജേതാവ് - നോവൽ 21 - എതിരാളിയുടെ തലയറുക്കുന്ന പ്രാകൃതർ
https://vachakam.com/local/pulitzer-winner-novel-21-the-primitives-who-behead-their-opponent
പുലിറ്റ്‌സർ ജേതാവ് - നോവൽ 22 - നിഴലുകളും നിലാവും ചേർന്ന് തീർത്ത ഭയാനക ദീപ്!
https://vachakam.com/article/pulitzer-prize-winner-novel-22-a-terrifying-island-made-of-shadows-and-the-moon
പുലിറ്റ്‌സർ ജേതാവ് - നോവൽ 23 - കടലമ്മയായി അലൂമ..!
https://vachakam.com/article/pulitzer-prize-winner-novel-23-alumna-as-kadalamma
പുലിറ്റ്‌സർ ജേതാവ് - നോവൽ 24 - ലോകം അറിയാത്ത അറിയേണ്ട അത്ഭുതം..
https://vachakam.com/article/pulitzer-prize-winner-novel-24-the-worlds-unknown-wonder
പുലിറ്റ്‌സർ ജേതാവ് - നോവൽ 25 - മൊട്ടിടുന്നത് പ്രണയമോ..? അറിയില്ല..!
https://vachakam.com/article/pulitzer-prize-winner-novel-25-is-it-love-that-makes-you-bald-i-donot-know
പുലിറ്റ്‌സർ ജേതാവ് - നോവൽ 26 - ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി ...!
https://vachakam.com/article/pulitzer-prize-winner-novel-26-the-witch-who-makes-a-roast-chicken-fly
പുലിറ്റ്‌സർ ജേതാവ് - നോവൽ 27 - കരിഞ്ചാത്തനുമായി നേർക്കു നേർ..!
https://vachakam.com/article/pulitzer-prize-winner-novel-27-face-to-face-with-the-black-devil
പുലിറ്റ്‌സർ ജേതാവ് - നോവൽ 28 - പത്രപ്രവർത്തനം ഒരു രാജ്യത്തിന്റെ ആത്മാവിനെ പിടിച്ചെടുക്കുന്ന ശക്തി
https://vachakam.com/article/pulitzer-winner-novel-28-journalism-is-the-power-that-captures-the-soul-of-a-nation
പുലിറ്റ്‌സർ ജേതാവ് - നോവൽ 29 - അതിർത്തികൾ കടന്ന പ്രകമ്പനം
https://vachakam.com/article/pulitzer-winner-novel-29-a-vibration-that-crossed-boundaries
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
