തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; ബിജെപി കൗൺസിലർമാർക്കെതിരെ കേസെടുത്തു

JUNE 29, 2026, 8:33 PM

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കൗൺസിൽ യോഗത്തിനിടയിലെ കയ്യാങ്കളിയിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ്. 

ചെമ്പഴന്തി ഉദയൻ, ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവർക്കെതിരെയാണ് കേസെടുത്തത്. യുഡിഎഫ് വനിത കൗൺസിലർമാരുടെ പരാതിയിലാണ് കേസ്. കൗൺസിലർമാരായ ഷേർലിയെയും അനിതയെയും ചെമ്പഴന്തി ഉദയൻ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് എഫ്‌ഐആർ.

 ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനാണ് കേസിൽ ഒന്നാംപ്രതി.  യുഡിഎഫ് വനിതാ കൗൺസിലർമാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് പരാതി.

vachakam
vachakam
vachakam

അതേസമയം  കയ്യാങ്കളിയിൽ ബിജെപിയെ കൗൺസിലർമാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

 ചെമ്പഴന്തി ഉദയൻ വനിതാ കൗൺസിലറുടെ കഴുത്തിനു പുറകിൽ ബലമായി അടിച്ചു. ഗിരി, രതീഷ്, പാപ്പനംകോട് സജി എന്നിവർ ദേഹോപദ്രവം ഏൽപ്പിച്ചതായും എഫ്‌ഐആറിൽ പറയുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam