തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറും അടക്കം എല്ലാം ജപ്തി ചെയ്ത് കോടതി

JULY 23, 2026, 9:25 AM

തിരുവല്ല: റെയിൽവേ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക നൽകാത്തതിനെ തുടർന്ന് തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറുകൾ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളും ജപ്തി ചെയ്തു.

 കോടതി ജീവനക്കാരെത്തിയാണ് താലൂക്ക് ഓഫീസിലെ വസ്തുക്കളും വാഹനവും ജപ്തി ചെയ്തത്.

ചെങ്ങന്നൂർ - കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലിനായി ഭൂമി വിട്ടുനൽകിയ തിരുവല്ല കുറ്റപ്പുഴ മോഹനാലയം വീട്ടിൽ മോഹൻകുമാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.

vachakam
vachakam
vachakam

ഹർജിക്കാരന് 5,34,694 രൂപ (അഞ്ച് ലക്ഷത്തി മുപ്പത്തിനാലായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റാല് രൂപ) നഷ്ടപരിഹാരമായി നൽകാനായിരുന്നു കോടതിയുടെ വിധി.

എന്നാൽ റവന്യൂ അധികൃതർ തുക നൽകാതെ നീട്ടിക്കൊണ്ടുപോയതിനെ തുടർന്നാണ് താലൂക്ക് ഓഫീസിലെ കമ്പ്യൂട്ടറുകൾ, ഫർണിച്ചറുകൾ, ഔദ്യോഗിക ജീപ്പ് എന്നിവ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam