'പ്രതിസന്ധിക്ക് കാരണം ഇലക്ട്രിക് വാഹനങ്ങളുടെ വർധന'; ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവർത്തിച്ചു മന്ത്രി കെ. കൃഷ്ണൻകുട്ടി

APRIL 29, 2026, 12:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി. നിലവിൽ നേരിടുന്നത് ഓവർലോഡ് സാഹചര്യത്തിൽ ഉണ്ടാകുന്ന താൽക്കാലിക പ്രതിസന്ധിയാണെന്ന് മന്ത്രി വ്യക്തമാക്കി. 

വീടുകളിൽ വൈദ്യുതി ഉപയോഗം വൻതോതിൽ വർധിച്ചതും, പാചക വാതക ലഭ്യത കുറഞ്ഞതും, ഇലക്ട്രിക് വാഹനങ്ങളുടെ വർധനവും സമ്മർദ്ദം കൂട്ടിയതായും അദ്ദേഹം പറഞ്ഞു.

സർക്കാർ ആവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും, പ്രതീക്ഷിക്കാതെ എത്തിയ ഉഷ്ണതരംഗമാണ് പ്രതിസന്ധിക്ക് കാരണമായതെന്നും മന്ത്രി പറഞ്ഞു. 

vachakam
vachakam
vachakam

കാലവർഷം അനുകൂലമായാൽ നിലവിലെ പ്രശ്നങ്ങൾ മാറുമെന്നും, സംസ്ഥാനത്ത് വൈദ്യുതി ഉൽപാദനം ഇതിനകം വർധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ന് മുതൽ ട്രിപ്പിങ് ഉണ്ടാകില്ലെന്നും പുറത്തുനിന്നുള്ള വൈദ്യുതി ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ ഉണ്ടായ താമസവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷനാണ് വേഗത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. വൈകിയതിന്റെ കാരണം പരിശോധിക്കുമെന്നും, ആവശ്യമെങ്കിൽ കമ്മീഷനോട് ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ഇബിയും റെഗുലേറ്ററി കമ്മീഷനും തമ്മിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ, 250 മെഗാവാട്ട് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രധാനമായും അഭിപ്രായഭിന്നത ഉണ്ടായത്. കെഎസ്ഇബി നൽകിയ അപേക്ഷയിൽ കമ്മീഷൻ വൈകിയാണ് ഹിയറിങ് നടത്തിയത്. പിന്നീട് അനുമതി ലഭിച്ചെങ്കിലും അതുവരെ ആവശ്യമായ വൈദ്യുതി ലഭിക്കാത്തതോടെ പ്രതിസന്ധി രൂക്ഷമായതാണെന്നാണ് കെഎസ്ഇബിയുടെ ആരോപണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam