കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാനാണ് നീക്കം; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ഷോൺ ജോർജ്

JUNE 26, 2026, 5:15 AM

കോട്ടയം: കേരളത്തിലെ തീരമേഖലയിലെ കരിമണൽ ഖനനം സ്വകാര്യവൽക്കരിക്കാനാണ് സർക്കാർ നീക്കമെന്ന് ഷോൺ ജോർജ്. ഇതുസംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

തെലങ്കാന ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനിയുമായി ഖനനത്തിന് ധാരണയിലെത്തിയ ശേഷമാണ് സ്വകാര്യവൽക്കരണം ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നതെന്ന് ഷോൺ ജോർജ് ആരോപിച്ചു.

കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുന്നത് രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്നും, ഖനനം കെഎംഎംഎല്ലിന്റെ പേരിൽ നടത്തി ധാതുക്കൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

പൊതുജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രിക്ക് മാപ്പ് പറയേണ്ട സാഹചര്യമാണുള്ളതെന്നും, കരിമണൽ വിഷയത്തിൽ എൽഡിഎഫും യുഡിഎഫും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഷോൺ ജോർജ് ആരോപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam