'നിഖാബ് നിരോധിക്കണം'; മുഖം മറയ്ക്കുന്ന പർദയ്‌ക്കെതിരെ എം.എൻ. കാരശേരി

AUGUST 6, 2026, 1:16 AM

കോഴിക്കോട്: മുഖം മൂടുന്ന പർദയായ നിഖാബ് നിരോധിക്കണമെന്ന് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ എം.എൻ. കാരശേരി. നിഖാബ് ധരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്ന വാദത്തോട് യോജിക്കാനാകില്ലെന്നും, അത് സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

നിഖാബ് സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്നും കാരശേരി അഭിപ്രായപ്പെട്ടു. മുഖം പൂർണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രധാരണം സമൂഹത്തിൽ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന നിഖാബ് ധരിച്ച് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയാനാകുമെന്ന ചോദ്യവും അദ്ദേഹം ഉയർത്തി. തട്ടം ധരിക്കുന്നതുപോലുള്ള മതപരമായ വസ്ത്രധാരണത്തോട് എതിർപ്പില്ലെന്നും, എന്നാൽ മുഖം പൂർണമായും മറയ്ക്കുന്ന നിഖാബ് നിയമപരമായും പ്രായോഗികമായും നിരവധി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

vachakam
vachakam
vachakam

കാരശേരിയുടെ പ്രതികരണം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ അനുകൂലിച്ചും പ്രതികൂലിച്ചും വ്യാപകമായ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam