പത്തനംതിട്ട: പത്തനംതിട്ടയിൽ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായ സംഭവത്തിൽ അച്ഛനടക്കം ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തു. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികളെ ചേർത്തിരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വാടക കെട്ടിടത്തിന്റെ ഉടമയെയും അതേ കെട്ടിടത്തിലെ മറ്റൊരു താമസക്കാരനെയുമാണ് നിലവിൽ അറസ്റ്റ് ചെയ്തത്. പെൺകുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തം അച്ഛനിൽ നിന്ന് ലൈംഗിക ചൂഷണം ആരംഭിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. നിലവിൽ വിദേശത്തുള്ള അച്ഛനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
മലയാലപ്പുഴ പൊലീസാണ് കേസിന്റെ അന്വേഷണം നടത്തുന്നത്. കേസുകളിലൊന്ന് പെരുനാട് പൊലീസിന് കൈമാറും. സഹപാഠികളോടാണ് പെൺകുട്ടി താൻ ലൈംഗിക ചൂഷണത്തിനിരയായ വിവരം ആദ്യം വെളിപ്പെടുത്തിയത്. തുടർന്ന് വിവരം ശിശുക്ഷേമ സമിതി (CWC) വഴി പൊലീസിന് കൈമാറുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
