16-ാമത് കെ.സി.സി.എൻ.എ കൺവെൻഷനു ഇന്ന് (ആഗസ്റ്റ്‌ 6) തുടക്കം

AUGUST 6, 2026, 2:01 AM

ഫോർട്ട് ലോഡർഡെയിൽ, ഫളോറിഡ: വടക്കേ അമേരിക്കയിലെ ക്‌നാനായ സമൂഹത്തിന്റെ ഏറ്റവും വലിയ ദേശീയ കുടുംബസംഗമമായ 16-ാമത് കെ.സി.സി.എൻ.എ (Knanaya Catholic Congress of North America) കൺവെൻഷന് ഇന്ന് ഫളോറിഡയിലെ അത്യാധുനിക ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായ തുടക്കമാകും. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ ദേശീയ മഹാസംഗമത്തിൽ അമേരിക്കയിലെയും കാനഡയിലെയും 25 യൂണിറ്റുകളിൽ നിന്നായി നാലായിരത്തോളം പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുക്കും.

ഇന്ന് രാവിലെ 9:00 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കുന്നതോടെ കൺവെൻഷന് ഔദ്യോഗിക തുടക്കമാകും. അമേരിക്കയുടെയും കാനഡയുടെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാലായിരത്തിലധികം പ്രതിനിധികൾ ഇന്നലെ മുതൽ ഫോർട്ട് ലോഡർഡെയിലിൽ എത്തികൊണ്ടിരിക്കുന്നു. ഇത്തവണത്തെ കൺവെൻഷൻ ഒരു ഫളോറിഡാ വെക്കേഷൻ ട്രിപ്പാക്കിയിരിക്കുന്നു മിക്ക ഫാമിലികളും.


vachakam
vachakam
vachakam

ഇന്ന് വൈകിട്ട്  4:30 ന് കെ.സി.സി.എൻ.എ സ്പിരിച്വൽ ഡയറക്ടർ ഫാ. ബോബൻ വട്ടംപുറത്ത്, കെ.സി.എ.എസ്.എഫ് (മയാമി) സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ, ഫാ. തോമസ് താഴപ്പള്ളിൽ, ഫാ. ബിജു പാട്ടശ്ശേരിൽ നേതൃത്ത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് മുഖ്യാതിഥിയായിരിക്കും. സമൂഹസേവന രംഗത്തും പൊതുപ്രവർത്തന രംഗത്തും ശ്രദ്ധേയനായ അദ്ദേഹം കെ.സി.വൈ.എൽ.എൻ.എയുടെ പ്രഥമ ദേശീയ പ്രസിഡന്റുകൂടിയാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന് കൂടുതൽ പ്രൗഢി പകരും.

കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കൽ, കൺവെൻഷൻ ചെയർമാൻ ജോബി ഊരാളിൽ, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സിജു ചെരുവൻകാലായിൽ (ന്യൂയോർക്ക്), ജനറൽ സെക്രട്ടറി വിപിൻ ചാലുങ്കൽ (ഷിക്കാഗോ), ജോയിന്റ് സെക്രട്ടറി ഡോ. സൂസൻ തെങ്ങുംതറയിൽ (സാൻ ഹൊസെ), ട്രഷറർ ജോജോ തറയിൽ (ഹൂസ്റ്റൺ), വൈസ് പ്രസിഡന്റ് ജേക്കബ് കുസുമാലയം (ന്യൂയോർക്ക്), ജോയിന്റ് ട്രഷറർ ജെസ്‌നി കൊട്ടിയാനിക്കൽ (അറ്റ്‌ലാന്റ) എ ആതിഥേയ യൂണിറ്റ് നേതാക്കൾ, ദേശീയ ഭാരവാഹികൾ, വൈദികർ, വിശിഷ്ടാതിഥികൾ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും. ഔപചാരിക ഉദ്ഘാടന ചടങ്ങുകളെത്തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറും.


vachakam
vachakam
vachakam

ഉദ്ഘാടനദിനമായ ഇന്ന് ആതിഥേയ യൂണിറ്റുകളായ കെ.സി.സി.സി.എഫ് (താമ്പാ), കെ.സി.എ.എസ്.എഫ്  (മയാമി) എന്നിവയുടെ നേതൃത്വത്തിൽ നയനമനോഹരമായ സ്വാഗതപരിപാടികൾ അവതരിപ്പിക്കും. യുവജനങ്ങൾക്കായി പ്രത്യേക ഐസ് ബ്രേക്കർ പരിപാടികളും ഓഫ്‌സൈറ്റ് യൂത്ത് ഗെറ്റ്ടുഗെദറും സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി ഐഡിയ സ്റ്റാർ സിംഗർ വിജയികൾ അണിനിരക്കുന്ന മെഗാ സംഗീതവിരുന്ന് ഉദ്ഘാടന ദിനത്തിന്റെ പ്രധാന ആകർഷണമായിരിക്കും.

തുടർന്നുള്ള ദിവസങ്ങളിൽ 25 യൂണിറ്റുകളുടെ വർണാഭമായ കൺവെൻഷൻ പ്രോസഷൻ, ദേശീയ കലാസാഹിത്യ മത്സരങ്ങൾ, കായിക മത്സരങ്ങൾ, സെമിനാറുകൾ, കുടുംബസംഗമങ്ങൾ, യുവജനവനിതാ പരിപാടികൾ, കെ.സി.വൈ.എൻ.എ അവതരിപ്പിക്കുന്ന GYM KNA 2.0, കെ.സി.ഡബ്‌ളിയു. എഫ്. എൻ.എയുടെ Knanaya Royal Kingdom Pageant, കെ.സി.വൈ.എൽ.എൻ.എ സംഘടിപ്പിക്കുന്ന Battle of the Cities, Mr. & Miss KNA ഗ്രാൻഡ് പേജന്റ് എന്നിവ കൺവെൻഷന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.


vachakam
vachakam
vachakam

'United in Heritage, Faith & Family' എന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്ന ഈ ദേശീയ മഹാസംഗമം ക്‌നാനായ സമൂഹത്തിന്റെ വിശ്വാസത്തിന്റെയും പാരമ്പര്യത്തിന്റെയും കുടുംബഐക്യത്തിന്റെയും പുതുതലമുറയുടെ നേതൃത്വത്തിന്റെയും ആഘോഷമായി മാറുമെന്ന് കൺവെൻഷൻ കമ്മറ്റി അറിയിച്ചു.

കെ.സി.സി.എൻ.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, കൺവെൻഷൻ ചെയർമാൻ ജോബി ഊരാളിയലിന്റെ നേതൃത്വത്തിലുള്ള കൺവെൻഷൻ ഓർഗനൈസേഷൻ കമ്മറ്റിയും വിവിധ കൺവെൻഷൻ കമ്മറ്റികളും, ആതിഥേയ യൂണിറ്റുകളായ താമ്പാ (കെ.സി.സി.സി.എഫ്), മയാമി (കെ.സി.എ.എസ്.എഫ്) എന്നിവയുടെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരും മാസങ്ങളായി നടത്തിയ അക്ഷീണ പരിശ്രമമാണ് ഇന്ന് ആരംഭിക്കുന്ന ഈ ദേശീയ മഹാസംഗമത്തിനെ വിജയത്തിലേക്ക് എത്തിക്കുന്നത്.

ബൈജു ആലപ്പാട്ട്,കെ. സി.സി.എൻ.എ പി.ആർ.ഓ 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam