കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വൻ വർധനവ്.ഗ്രാമിന് 265 രൂപ വർധിച്ച് 13,725 രൂപയായി.ഇതോടെ ഒരു പവൻ സ്വർണത്തിൻ്റെ വില 1,09,800 രൂപയിലെത്തി.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വില 13,360 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,880 രൂപയുമായിരുന്നു.
വിവാഹ സീസൺ അടുത്തതോടെ സ്വര്‍ണ വില കൂടുന്നത് സാധാരണക്കാരുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്. നിലവിൽ ഒരു പവൻ സ്വര്‍ണം വാങ്ങണമെങ്കിൽ പണിക്കൂലി, ജിഎസ്‍ടി, ഹാൾ മാര്‍ക്കിങ് ചാര്‍ജ് ഉൾപ്പെടെ ഏകദേശം 1.22 ലക്ഷം രൂപ നൽകേണ്ടി വരും.
അതേസമയം, സംസ്ഥാനത്തെ വെള്ളി വില ഇന്നലത്തേതിൽ നിന്നും മാറ്റമില്ലാതെ തുടരുന്നു. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെളളിക്ക് 2,400 രൂപയുമാണ് കേരളത്തിൽ വില വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
