സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍ 1 സ്ഥിരീകരിച്ചു

AUGUST 5, 2026, 9:26 PM

തൃശൂർ: തൃശൂരിൽ പന്ത്രണ്ടുകാരന് എച്ച്1 എൻ 1 സ്ഥിരീകരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ പന്ത്രണ്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 

കുട്ടിയ്ക്ക് രോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ പന്നിഫാം അടച്ചുപൂട്ടാൻ നിർദേശം നൽകി. 

കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി. 

vachakam
vachakam
vachakam

 പഞ്ചായത്തംഗം എ എ റഫീക്കും നാട്ടുകാരും മറ്റത്തൂർ പഞ്ചായത്തിലാണ് പരാതി നൽകിയത്. പിന്നാലെ ആരോഗ്യ വകുപ്പ് അധികൃതർ ചൊവ്വാഴ്ച ഫാം സന്ദർശിച്ചാണ് ഒരു മാസത്തിനകം ഫാം പൂർണ്ണമായും നിർത്താൻ നിർദ്ദേശം നൽകി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam