കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിറ്റ കേസ്: രണ്ട് പേർ അറസ്റ്റിൽ

OCTOBER 18, 2026, 5:18 AM

തിരുവനന്തപുരം കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത ആന്ധ്രാ സ്വദേശിനിയായ പെൺകുട്ടിയെ മാതൃസഹോദരിയും ഭർത്താവും ചേർന്ന് വിറ്റ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പൂവാർ സ്വദേശിയായ ഒരാളേയും ആലപ്പുഴ സ്വദേശിയായ മറ്റൊരാളേയുമാണ് സ്പായിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ മാസത്തിലാണ് 16 വയസ് പ്രായമുള്ള പെൺകുട്ടിയെ കോവളത്ത് എത്തിച്ചത്.

മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് കുട്ടിയുടെ സംരക്ഷണ ചുമതല മാതൃസഹോദരിയും ഭർത്താവിനുമായിരുന്നു. ലൈംഗിക ചൂഷണത്തിന് ഇരയായ ഈ പെൺകുട്ടിക്ക് 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു വ്യാജ ആധാർ കാർഡും ഉണ്ടായിരുന്നു. ജൂലൈ മാസം മുതൽ വിവിധ സ്പാകളിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി ഒരു സ്പായിലെ യുവാവുമായി പ്രണയത്തിലാവുകയും അവിടെ നിന്ന് ഓടിപ്പോകാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വിവരം പുറത്തറിയുന്നത്.

പെൺകുട്ടിയെ വിറ്റ ബന്ധുക്കൾ ആന്ധ്രയിലേക്ക് മടങ്ങിപ്പോയെന്നാണ് ലഭിക്കുന്ന വിവരം. കോവളം സിഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

vachakam
vachakam
vachakam

English Summary: Two individuals have been arrested in connection with the sale of a minor girl at a spa in Kovalam, Thiruvananthapuram. The 16-year-old girl, originally from Andhra Pradesh, was allegedly sold by her maternal aunt and her husband. The girl, who was under their care after her parents' death, was sexually exploited and possessed a fake Aadhaar card indicating she was 20 years old. The incident came to light after she attempted to flee with a young man from one of the spas where she had been working since July. The relatives who sold the girl reportedly returned to Andhra Pradesh as the investigation by Kovalam CI Sreekumar continues.

Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Kovalam Spa, Minor Girl Sold, Child Exploitation, Thiruvananthapuram News, Kerala Crime News

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam