മദ്യപിച്ച് വാഹനമോടിക്കുന്നവർ കുടുങ്ങും: 6199 പേർക്കെതിരെ കേസെടുത്തു

OCTOBER 18, 2026, 8:35 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന്  കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ  6199 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഒക്ടോബർ 13 രാവിലെ 7 മണിമുതൽ   17 രാവിലെ 7 മണിവരെയുള്ള കാലയളവിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. 

ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പിപി. വിജയൻ്റെ നിർദ്ദേശപ്രകാരം സോൺ ഐ.ജിമാർ, റെയ്ഞ്ച് ഡി.ഐ.ജിമാർ, ജില്ലാ പോലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച്  സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. 

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളം റൂറലിലാണ്, 710 കേസുകൾ. തിരുവനന്തപുരം റൂറലിൽ 497 ഉം കോട്ടയത്ത് 456 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് കാസറഗോഡ് ജില്ലയിലാണ്, 75 കേസുകൾ.

vachakam
vachakam
vachakam

മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡ് അപകടങ്ങൾക്കും മരണങ്ങൾക്കും  പ്രധാന കാരണമാകുന്നുവെന്നും

വാഹന പരിശോധന തുടർ ദിവസങ്ങളിലും ഉണ്ടാകുമെന്നും എഡിജിപി പി. വിജയൻ അറിയിച്ചു.


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam