ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് എക്സൈസ് വകുപ്പ് റദ്ദാക്കി

OCTOBER 18, 2026, 8:04 AM

 തിരുവനന്തപുരം: ചാലക്കുടിയിലെ എം ആർ സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിൽ നൽകിയ ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് റദ്ദാക്കി എക്സൈസ് വകുപ്പ്.

ബേക്കറി വഴി വൈൻ കൊടുക്കുന്നത് സമൂഹത്തെ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ മദ്യനയ ചർച്ച നടന്നു വരികയാണ്. നിലവിലെ ചട്ടഭേഗതി മാറ്റണമോ എന്ന് മദ്യനയത്തിൽ തീരുമാനിക്കും. സർക്കാരിന്റെ മദ്യനയത്തിൽ ബേക്കറി വഴിയുള്ള വൈൻ വിൽപന ഉണ്ടാകാൻ സാധ്യതയില്ല. അങ്ങനെ മദ്യം കൊടുക്കുന്നതല്ല യുഡിഎഫിന്റെ പൊതുനിലപാടെന്നും മന്ത്രി പറഞ്ഞിരുന്നു.

എൽഡിഎഫ് സർക്കാർ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത് പ്രകാരമാണ് ഉദ്യോഗസ്ഥർ തീരുമാനമെടുത്തത്. യുഡിഎഫ് സർക്കാർ നയം തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ സർക്കാർ നയമല്ല ഉദ്യോഗസ്ഥർ നടപ്പാക്കേണ്ടത്. വകുപ്പുമന്ത്രിയെ അറിയിച്ച് തീരുമാനം എടുക്കണമായിരുന്നുവെന്നും എം ലിജു വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

 ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും മദ്യനയം വരുംവരെ നിർത്തിവെക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. മാളുകളിലും ബേക്കറികളിലും വൈൻ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണർ ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam