പേരാമ്പ്ര: വടകരയിൽ അധ്യാപകർ പ്രതിയായ ലഹരിക്കേസിൽ മുഖ്യപ്രതി കീർത്തനയ്ക്കായി അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും. വടകര എൻഡിപിഎസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക.ലഹരി സംഘത്തിലെ കൂടുതൽ ആളുകളെ കണ്ടെത്താൻ കീർത്തനയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
കുട്ടികൾക്ക് ലഹരി എത്തിച്ചോയെന്ന് കണ്ടെത്താനായിട്ടില്ല. പ്രതികളുടെ വിദേശ യാത്രകൾ ഉൾപ്പെടെ പരിശോധിക്കും. അധ്യാപികയായ കീർത്തന നടത്തിയിരുന്ന ബൺ മസ്‌ക കട വഴി ലഹരി ഇടപാട് നടന്നോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അധ്യാപികമാരുമായി നേരിട്ട് ബന്ധമുള്ള ജിജിൽ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ മറിഞ്ഞത് ഒരു കോടിയിലധികം രൂപയാണെന്നും അധ്യാപികമാരുടെ അക്കൗണ്ടിൽ 16 ലക്ഷം വരെ എത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ.
അതേസമയം, മറ്റ് പ്രതികളായ നീഷ്മ, സഫ്വാൻ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
