തൃശൂർ: തൃശൂരില്‍ സഹോദരിയെ കൊന്ന് സഹോദരന്‍ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനിയും ഭിന്നശേഷിക്കാരിയുമായ ഇന്ദിര (64), സഹോദരന്‍ ഗോപി എന്ന അപ്പു (57 ) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള ബുദ്ധിമുട്ടാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം. കൈ ഞരമ്പ് മുറിച്ചാണ് അപ്പു ഇന്ദിരയെ കൊലപ്പെടുത്തിയത്. അപ്പുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സഹോദരനായ ഗോപി ചുമട്ടുതൊഴിലാളിയാണ്. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
